KeralaLatest NewsNews

കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ; എംഎല്‍എ ഫണ്ടില്‍നിന്നും ഒരു കോടി രൂപ അനുവദിച്ച്‌ വിഎസ് അച്യുതാനന്ദൻ

മലമ്പുഴ: കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി എംഎല്‍എ ഫണ്ടില്‍നിന്നും ഒരു കോടി രൂപ അനുവദിച്ച്‌ വിഎസ് അച്യുതാനന്ദൻ. ജില്ലാ താലൂക്ക് ആശുപത്രികളില്‍ വെന്റിലേറ്റര്‍ സൗകര്യമൊരുക്കുന്നതിനും മറ്റ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ കൊവിഡ് പരിചരണത്തിനാവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിനും വേണ്ടി തുക വിനിയോഗിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.ഒരു കോടി രൂപ അടിയന്തരമായി വിനിയോഗിക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് ജില്ലാ കളക്ടർക്ക് നിർദേശം നൽകിയതായി ഫേസ്ബുക്കിലൂടെ അദ്ദേഹം അറിയിച്ചു.

Read also: ലോക്ക്ഡൗണ്‍; പട്ടിണിയിലായിപ്പോകുന്ന തെരുവുനായകള്‍ക്കും കാവുകളിലെ കുരങ്ങന്മാര്‍ക്കും ഭക്ഷണം നല്‍കണമെന്ന് മുഖ്യമന്ത്രി

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, മലമ്പുഴ നിയോജകമണ്ഡലത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും ജില്ലാ-താലൂക്ക് ആശുപത്രികളുടെയും ചികിത്സാ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനു വേണ്ടി, എംഎല്‍എ ഫണ്ടില്‍നിന്നും ഒരു കോടി രൂപ അടിയന്തരമായി വിനിയോഗിക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് ജില്ലാ കളക്റ്റര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ താലൂക്ക് ആശുപത്രികളില്‍ വെന്‍റിലേറ്റര്‍ സൗകര്യമൊരുക്കുന്നതിനും മറ്റ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ കോവിഡ് പരിചരണത്തിനാവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിനും വേണ്ടി തുക വിനിയോഗിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ തക്കവണ്ണം തയ്യാറെടുപ്പ് നടത്തേണ്ട സന്ദര്‍ഭമാണിത്. അസൗകര്യങ്ങള്‍ സഹിച്ച്, വീട്ടില്‍ത്തന്നെ കഴിയുന്ന എല്ലാവര്‍ക്കും അഭിവാദ്യങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button