KeralaLatest NewsNews

സൗജന്യ ഭക്ഷ്യ വിഭവ കിറ്റ് ഏപ്രിൽ ആദ്യവാരം : ലഭിക്കുന്ന സാധനങ്ങള്‍ ഇവയാണ്

തിരുവനന്തപുരം•കോവിഡ് 19 സ്ഥിതിവിശേഷം നേരിടാൻ സംസ്ഥാനത്തെ റേഷൻ കാർഡുടമകൾക്ക് സർക്കാരിന്റെ സൗജന്യ ഭക്ഷ്യവിഭവ കിറ്റ് ഏപ്രിൽ ആദ്യവാരം വിതരണം ആരംഭിക്കുമെന്ന് സപ്ലൈകോ സിഎംഡി. പി .എം.അലി അസ്ഗർ പാഷ അറിയിച്ചു. സംസ്ഥാനത്തെ 56 ഡിപ്പോകളിലും, ഗാന്ധിനഗറിലെ ഹെഡ്ഓഫീസിലും, തിരഞ്ഞെടുത്ത സൂപ്പർമാർക്കറ്റുകളിലുമാണ് വിതരണത്തിനുള്ള കിറ്റുകൾ തയ്യാറാക്കുന്നത്.

17 വിഭവങ്ങളടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്യുക. പഞ്ചസാര (ഒരു കിലോ), ചായപ്പൊടി (250 ഗ്രാം), ഉപ്പ് (ഒരു കിലോ ), ചെറുപയറ് (ഒരു കിലോ), കടല (ഒരു കിലോ), വെള്ളിച്ചെണ്ണ (അര ലിറ്റർ), ആട്ട (രണ്ടു കിലോ), റവ (ഒരു കിലോ), മുളകുപൊടി (100 ഗ്രാം), മല്ലിപ്പൊടി (100 ഗ്രാം), പരിപ്പ് (250 ഗ്രാം), മഞ്ഞൾപ്പൊടി (100 ഗ്രാം) ,ഉലുവ (100 ഗ്രാം), കടുക് (100 ഗ്രാം), സോപ്പ് (രണ്ടെണ്ണം), സൺ ഫ്‌ളവർ ഓയിൽ (ഒരു ലിറ്റർ), ഉഴുന്ന് (ഒരു കിലോ) എന്നീ പതിനേഴ് ഭക്ഷ്യ വിഭവങ്ങളാണ് കിറ്റുകളിലുണ്ടാകുക. കൊറോണക്കാലത്ത് ആർക്കും ഭക്ഷണമില്ലാതിരിക്കരുത് എന്ന സർക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമായിട്ടാണ് ഭക്ഷ്യവിഭവങ്ങൾ സപ്ലൈകോ റേഷൻ കടകളിലൂടെ വിതരണത്തിനെത്തിക്കുന്നതെന്നും സി എംഡി അറിയിച്ചു.

1000 രൂപ വില വരുന്ന വിഭവങ്ങളാണ് കിറ്റിലുള്ളത്. ഭക്ഷ്യവിഭവങ്ങൾക്കുള്ള സഞ്ചിയും ഇതോടൊപ്പമുണ്ട്. ഇതിനായി സർക്കാർ 350 കോടിരൂപ സി.എം.ഡി.ആർ.എഫിൽ നിന്നും ആദ്യഗഡുവായി അനുവദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button