Latest NewsIndiaNewsInternational

പുതിയ കണക്ക് പ്രകാരം പാകിസ്ഥാനിൽ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 2,708; ഇമ്രാന്‍ഖാന്‍ ഭരണകൂടത്തെ പഴിച്ച് പാക് ജനത

അതേസമയം,അലസവും അപക്വവുമായാണ് ഇമ്രാന്‍ഖാന്‍ ഭരണകൂടം എന്ന് പാക് ജനതയും പറയുന്നു

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ കോവിഡ് പടർന്നു പിടിക്കുകയാണ്. പുതിയ കണക്ക് പ്രകാരം പാകിസ്ഥാനിൽ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 2,708 ആയി. പാകിസ്ഥാനിലും രോഗം അതിവേഗം വ്യാപിച്ചതിനു പിന്നില്‍ രണ്ടരലക്ഷം പേര്‍ പങ്കെടുത്ത തബ്ലീഗ് സമ്മേളനമാണെന്നാണ് റിപ്പോര്‍ട്ട്.

കൊറോണ വൈറസ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നതോടെ ചൈനയെ പഴിച്ചു നേരം പോക്കുകയാണ് പാക്കിസ്ഥാന്‍. ലോക് ഡൗണ്‍ എന്ന ആശയം മോശമാണെന്നാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറയുന്നത്. അതേസമയം,അലസവും അപക്വവുമായാണ് ഇമ്രാന്‍ഖാന്‍ ഭരണകൂടം എന്ന് പാക് ജനതയും പറയുന്നു.

മരണസംഖ്യ 40 ആയി ഉയർന്നതായും 13 പേർ അതീവ ഗുരുതരാവസ്ഥയിലാണെന്നും പാകിസ്ഥാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. 130 പേർ രോഗവിമുക്തരായതായും മന്ത്രാലയം അവകാശപ്പെടുന്നു. സിന്ധിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 14 പേരാണ് ഇവിടെ മരിച്ചത്.

ALSO READ: ബിജെപി അനുഭാവിയായ കുടുംബത്തിന് അരിയും സാധനങ്ങളും നിഷേധിച്ച് പഞ്ചായത്ത് അധികൃതർ; നിങ്ങൾക്ക് ഉള്ള ഭക്ഷണ സാധനങ്ങൾ മോദി കൊണ്ടുവന്ന് ഇറക്കി തരുമെന്ന് പരിഹാസം; മുഴുപ്പട്ടിണിയിൽ ആദിവാസി ഉള്ളാടൻ കുടുംബം; കരളലിയിപ്പിക്കുന്ന വീഡിയോ

പഞ്ചാബിലും ഖൈബർ പഖ്തൂൺഖ്വയിലും 11 പേർ വീതം മരണത്തിന് കീഴടങ്ങിയപ്പോൾ ഗിൽഗിത്ത് ബാൾട്ടിസ്ഥാനിൽ മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ബലൂചിസ്ഥാനിൽ ഒരാൾ മരണപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി 258 കേസുകൾ റിപ്പോർട്ട് ചെയ്തത് ആശങ്കയുണർത്തുന്നതായി അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button