Latest NewsNewsIndia

ലോകത്തെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ കോവിഡ് ബാധ മരണത്തിനും വ്യാപനത്തിനും പിന്നില്‍ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത കേരളത്തില്‍ നിന്നെത്തിയ മലയാളികള്‍

ഇവരെ എത്രയും പെട്ടെന്ന് കണ്ടെത്തണമെന്ന് സംസ്ഥാന സര്‍ക്കാറിനോട് മുംബൈ പൊലീസ്

മുംബയ് : ലോകത്തെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ കോവിഡ് ബാധ മരണത്തിനും വ്യാപനത്തിനും പിന്നില്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത കേരളത്തില്‍ നിന്നെത്തിയ മലയാളികള്‍. മുംബൈ പൊലീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 56 വയസുകാരനാണ് ഇവിടെ രോഗംബാധിച്ച് മരിച്ചത്.ഇയാള്‍ക്ക് രോഗം ബാധിച്ചത് കേരളത്തില്‍ നിന്നുള്ളവരില്‍ നിന്നാണെന്നാണ് പൊലീസ് പറയുന്നത്. തബ്ലീഗ് സമ്മേളനം കഴിഞ്ഞെത്തിയ ചില മലയാളികള്‍ മുംബൈയില്‍ എത്തിയ ശേഷമാണ് കേരളത്തിലേക്ക് യാത്ര തിരിച്ചത്. മുംബയില്‍ ഇവര്‍ ധാരാവിയിലാണ് താമസിച്ചത്.

മരിച്ചയാള്‍ വാടകയ്ക്ക് നല്‍കിയ വീട്ടിലാണ് ഇതില്‍ പത്തുപേര്‍ കഴിഞ്ഞത്. ഇവരില്‍ നാലുപേര്‍ മലയാളികളാണ്. ഇവിടെവച്ചുള്ള സമ്പര്‍ക്കത്തിലൂടായാവാം രോഗം പകര്‍ന്നതെന്നാണ് പൊലീസിന്റെ നിഗമനം.

ധാരാവിയില്‍ എത്ര മലയാളികള്‍ എത്തിയിട്ടുണ്ടെന്ന് വ്യക്തമല്ല. വിവരം കേരള സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും അവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടതായും പൊലീസ് പറഞ്ഞു. മലയാളികള്‍ ധാരാവിയില്‍ എത്തിയത് എന്തിനാണെന്ന് അന്വേഷിക്കുമെന്നും ഇവര്‍ കേരളത്തിലെ ഏത് ജില്ലയിലേക്ക് പോയതെന്ന് അറിയില്ലെന്നും പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button