Latest NewsUSANews

കോവിഡ് ഭീതി: പലചരക്ക് പച്ചക്കറി സാധനങ്ങളില്‍ നക്കിയ യുവതി അറസ്റ്റില്‍

കാലിഫേര്‍ണിയ: കോവിഡ് ഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പലചരക്ക് പച്ചക്കറി സാധനങ്ങളില്‍ നക്കിയ യുവതി അറസ്റ്റില്‍. ബുധനാഴ്ച വടക്കന്‍ കാലിഫോര്‍ണിയയിലെ സേഫ് സ്റ്റോറിലാണ് സംഭവം. ഉപഭോക്താവ് സാധനങ്ങളില്‍ നക്കുന്നു എന്ന് പരാതി പറഞ്ഞ് സേഫ് വേ സ്റ്റോറില്‍ നിന്ന് പോലീസിന് ഫോണ്‍ വിളി വന്നതിനെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്.

പോലീസ് എത്തുമ്ബോള്‍ 53കാരിയായ ജെന്നിഫര്‍ വാക്കര്‍ കടയിലുണ്ടായിരുന്നു. ഉപഭോക്താവ് സൂപ്പര്‍മാര്‍ക്കറ്റിലെ ഫാന്‍സി ആഭരണങ്ങള്‍ കയ്യില്‍ അണിഞ്ഞെന്നും ആഭരണങ്ങള്‍ നക്കിയെന്നും സ്‌റ്റോറിലെ ജീവനക്കാരന്‍ പോലീസിനെ അറിയിച്ചു. മാത്രവുമല്ല വാങ്ങാന്‍ ഉദ്ദേശമില്ലാത്ത സാധനങ്ങളും തന്റെ കാര്‍ട്ടില്‍ നിറയെ ശേഖരിച്ചതിനാല്‍ അവയും കടയുടമയ്ക്ക് നശിപ്പിക്കേണ്ടതായി വന്നു.

ഇവര്‍ ശേഖരിക്കുകും സ്പര്‍ശിക്കുകയും ചെയ്ത ഉത്പന്നങ്ങളത്രയും കടയുടമകള്‍ പിന്നീട് നശിപ്പിച്ചു. 1.36 ലക്ഷത്തോളം വിലവരുന്ന സാധനങ്ങളാണിവ. മറ്റുള്ള പലചരക്കു കടകളില്‍ നിന്ന് വ്യത്യസ്തമായി വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ആഭരണങ്ങള്‍ ഇവിടെ വില്‍ക്കാറുണ്ട്.

ALSO READ: സൗദിയിൽ സ്വകാര്യ കമ്പനികൾ ജീവനക്കാരുടെ ശമ്പളം വെട്ടികുറയ്ക്കാനുള്ള നടപടികളുമായി മുന്നോട്ട്

വിധ്വംസക പ്രവര്‍ത്തനം ചുമത്തി വാക്കറെ പോലീസ് ഇവരെ അറസ്റ്റ് ചെയ്തു. അമേരിക്കയില്‍ നാല് ലക്ഷം പേര്‍ കൊറോണ ബാധിതരാവുകയും 1400ലധികം പേര്‍ മരിക്കുകയും ചെയ്ത സാഹചര്യത്തില്‍ യുവതിയുടെ പ്രവൃത്തി അതീവ ഗൗരവത്താടെയാണ് പോലീസ് കാണുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button