KeralaLatest NewsNews

കോവിഡ് : നി​രീ​ക്ഷ​ണ​ത്തി​ൽ കഴിഞ്ഞ വി​ദ്യാ​ര്‍​ഥി​നി​യു​ടെ വീ​ട്​ ആ​ക്ര​മി​ച്ച സംഭവം : ആറു പേരെ പു​റ​ത്താ​ക്കി സി.പി.എം

പത്തനംതിട്ട : കോവിഡ് 19 വൈറസ് വ്യാപനത്തെ തുടർന്ന്, നി​രീ​ക്ഷ​ണ​ത്തി​ൽ കഴിഞ്ഞ വി​ദ്യാ​ര്‍​ഥി​നി​യു​ടെ വീ​ട്​ ആ​ക്ര​മി​ച്ച സംഭവത്തിൽ ആറു പേരെ പുറത്താക്കി സിപിഎം. രാ​ജേ​ഷ്‌, അ​ശോ​ക​ന്‍, അ​ജേ​ഷ്‌, സ​ന​ല്‍, ന​വീ​ന്‍, ജി​ന്‍​സ​ണ്‍ എ​ന്നി​വ​രെ പാർട്ടി അം​ഗ​ത്വ​ത്തി​ല്‍​ നി​ന്ന്‌ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്‌​പെ​ന്‍​ഡ്‌ ചെയ്‌തെന്നും പെ​ണ്‍​കു​ട്ടി​യു​ടെ വീ​ടി​നു നേ​രെ​യു​ണ്ടാ​യ ക​ല്ലേ​റും ആ​ക്ര​മ​ണ​വും അ​ങ്ങേ​യ​റ്റം മ​നു​ഷ്യ​ത്വ​ര​ഹി​ത പ്ര​വ​ര്‍​ത്ത​ന​മാ​ണെ​ന്നു സി.​പി​എം ജി​ല്ല ക​മ്മി​റ്റി വി​ല​യി​രു​ത്തി​യ​താ​യും സെ​ക്ര​ട്ട​റി കെ.​പി. ഉ​ദ​യ​ഭാ​നു വാ​ര്‍​ത്ത​ക്കു​റി​പ്പി​ലൂടെ അറിയിച്ചു.

രാ​ജേ​ഷ്‌, അ​ശോ​ക​ന്‍, അ​ജേ​ഷ്‌ എ​ന്നി​വ​രെ ബു​ധ​നാ​ഴ്​​ച ത​ന്നെ ത​ണ്ണി​ത്തോ​ട്​ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തി​രു​ന്നുവെങ്കിലും നി​സ്സാ​ര​വ​കു​പ്പു​ക​ള്‍ മാത്രം ചുമത്തി ഇവരെ സ്​​റ്റേ​ഷ​ന്‍ ജാ​മ്യ​ത്തി​ല്‍ വി​ട്ടിരുന്നു. പ്ര​തി അ​ശോ​ക​ന്​ മ​റ്റൊ​രു കേ​സി​ല്‍ അ​റ​സ്​​റ്റ്​ വാ​റ​ന്‍​റ്​​ നി​ല​വി​ലുണ്ട്.

Also read : ലോകരാജ്യങ്ങള്‍ കര്‍ശന നിയന്ത്രണങ്ങൾ സ്വീകരിച്ചിട്ടും കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്നു; മരണ സംഖ്യ 95,000 കടന്നു

ഇക്കഴിഞ്ഞ ചൊ​വ്വാ​ഴ്​​ച രാ​ത്രി ​ കോ​ന്നി ത​ണ്ണി​ത്തോ​ട്ടി​ൽ  പെ​ണ്‍​കു​ട്ടി​യു​ടെ വീടിനു ​കല്ലെ​റി​യു​ക​യും അ​ടു​ക്ക​ള ഭാ​ഗ​ത്തെ ക​ത​ക്​ ച​വി​ട്ടി​പ്പൊ​ളി​ക്കു​ക​യമായിരുന്നു. കോയമ്പത്തൂരിൽ ​നി​ന്ന്​ വീ​ട്ടി​ലെ​ത്തി​യ വി​ദ്യാ​ര്‍​ഥി​നി നി​രീ​ക്ഷ​ണ​ത്തി​ൽ കഴിയുകയായിരുന്നു. ആ​രോ​ഗ്യ വ​കു​പ്പ് വീ​ട്ടി​ല്‍ നോ​ട്ടീ​സും പ​തി​ച്ചി​രു​ന്നു. കേ​ബി​ള്‍ ഓ​പ​റേ​റ്റ​റാ​യ പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് റോ​ഡി​ല്‍ ഇ​റ​ങ്ങി ന​ട​ക്കു​ന്നു എ​ന്ന്​ പ​റ​ഞ്ഞ്​ കു​ടും​ബ​ത്തെ സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തി​യതോടെ, പെൺകുട്ടി മു​ഖ്യ​മ​ന്ത്രി​ക്ക്​ പ​രാ​തി ന​ല്‍​കി. ഇതിനു പിന്നാലെ ആയിരുന്നു ആക്രമണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button