Latest NewsIndia

രാജ്യത്തിനൊപ്പം നില്‍ക്കുക, പറ്റില്ലെങ്കില്‍ ചുമതല ഒഴിയുക: കർശന നിർദ്ദേശവുമായി സര്‍ക്കാര്‍

ന്യൂഡല്‍ഹി: കോവിഡ് ഭീതിയെത്തുടര്‍ന്ന് ഓഫീസുകളില്‍ വരാന്‍ ആഗ്രഹിക്കാത്തവര്‍ മേലുദ്യോഗസ്ഥരെ വിവരം അറിയിച്ച്‌ ചുമതലകളില്‍ നിന്ന് ഒഴിവാകണമെന്ന് ജീവനക്കാര്‍ക്ക് നിര്‍ദേശം. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് വിവിധ മന്ത്രാലയങ്ങള്‍ കര്‍ശന നിര്‍ദേശം നല്‍കിയത്. വിവിധ ഓഫീസുകളില്‍ ഹാജര്‍ നില കുറവായതിനെ തുടര്‍ന്നാണ് നടപടി. കൂടുതല്‍ ആളുകളും വീടുകളില്‍ നിന്ന് ജോലി ചെയ്യാമെന്ന ഓപ്ഷനാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

കൊറോണക്കാലത്ത് ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ആഹാരം നിഷേധിക്കരുത് ; പാക്കിസ്ഥാന് താക്കീതുമായി യുഎസ് കമ്മീഷന്‍

അതത് ഓഫീസുകളില്‍ ജോലി പുനരാരംഭിക്കാനും ഡ്യൂട്ടി റിപ്പോര്‍ട്ട് ചെയ്യാനും ഉഗ്യോഗസ്ഥരോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ചുമതലകളില്‍ ഒഴിവാക്കിത്തരണമെന്ന് നിരവധി പേര്‍ ഇതിനോടകം ആവശ്യപ്പെട്ടിട്ടുണ്ട്. ചുമതലകളില്‍ നിന്ന് ഒഴിവാക്കി തരാന്‍ ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് മറ്റൊരു പോസ്റ്റിങിനായി കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അപൂര്‍വമായിട്ടാണ് മന്ത്രാലയങ്ങളുടെ ഇത്തരത്തിലുള്ള ഒരു സന്ദേശമെന്ന് അഭിപ്രായമുയര്‍ന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button