Latest NewsNewsIndia

ലോക്ക്​ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ മരിച്ചയാളുടെ ബന്ധുക്കള്‍ക്ക്​ മൃതദേഹം ഏറ്റു വാങ്ങാനായില്ല; മൃതദേഹം മതാചാരപ്രകാരം സംസ്​കരിച്ച്‌​ പൊലീസ്

ന്യൂഡല്‍ഹി: ലോക്ക് ​ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ മരിച്ചയാളുടെ ബന്ധുക്കള്‍ക്ക്​ മൃതദേഹം ഏറ്റു വാങ്ങാനാകാത്ത സാഹചര്യത്തിൽ ഉത്തര്‍പ്രദേശ്​ ഗോരഖ്​പൂര്‍ സ്വദേശിയുടെ മൃതദേഹം മതാചാരപ്രകാരം സംസ്​കരിച്ച്‌​ ഡല്‍ഹി പൊലീസ്​. ചിക്കന്‍പോക്​സ്​ ബാധിച്ച്‌​ ഡല്‍ഹിയില്‍ മരിച്ചയാളുടെ മൃതദേഹമാണ് ഡല്‍ഹി പൊലീസ് സംസ്‌കരിച്ചത്.

രാജ്യവ്യാപക ലോക്ക്​ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ മരിച്ച തൊഴിലാളിയുടെ ബന്ധുക്കള്‍ക്ക്​ മൃതദേഹം ഏറ്റുവാങ്ങുന്നതിന് എത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന്​ പൊലീസ്​ മതാചാരപ്രകാരമുള്ള അന്ത്യകര്‍മ്മങ്ങള്‍ നിര്‍വഹിച്ച്‌​ മൃതദേഹം സംസ്​കരിക്കുകയായിരുന്നു.

ഏപ്രില്‍ 13ന്​ ആശുപത്രിയില്‍ വെച്ച്‌​ മരിച്ചയാളുടെ മൃതദേഹം ബന്ധുക്കള്‍ക്ക്​ കൈമാറാന്‍ 10 ദിവസമാണ്​ മോര്‍ച്ചറിയില്‍ സൂക്ഷിച്ചത്​. എന്നാല്‍, തങ്ങള്‍ക്ക്​ എത്തിച്ചേരാന്‍ കഴിയില്ലെന്നും മതാചാരപ്രകാരം സംസ്​കാരം നടത്തണമെന്നും അറിയിച്ച്‌​ ഇയാളുടെ ഭാര്യ പൊലീസിന്​കത്തെഴുകയായിരുന്നു.

ALSO READ: സ്പ്രിങ്ക്ളർ കരാർ റദ്ദാക്കണം; ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ സമർപ്പിച്ച ഹർജി ഇന്ന് കോടതിയുടെ പരിഗണനയിൽ

യു.പി പൊലീസുമായി സഹകരിച്ച്‌​ മൃതദേഹം നാട്ടിലെത്തിക്കാന്‍ ഡല്‍ഹി പൊലീസ്​ ശ്രമം നടത്തിയിരുന്നു. എന്നാല്‍, കോവിഡ്​ വ്യാപനത്തെ തുടര്‍ന്ന്​ പലയിടങ്ങളും പൂര്‍ണമായി അടച്ചിട്ടതിനാല്‍ മൃതദേഹം കൊണ്ടുപോകല്‍ സാധ്യമല്ലെന്ന മറുപടിയാണ്​ യു.പി പൊലീസ്​ നല്‍കിയതെന്ന്​ നോര്‍ത്ത്​ വെസ്​റ്റ്​ ഡി.സി.പി വിജയന്ദ്​ ആര്യ പറഞ്ഞു. ശവസംസ്​കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ പൊലീസ്​, ഇയാളുടെ പോസ്​റ്റ്​മോര്‍ട്ടം റിപ്പോര്‍ട്ടും മരണ സര്‍ട്ടിഫിക്കറ്റും ബന്ധുക്കള്‍ക്ക്​ അയച്ചു നല്‍കുമെന്നും അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button