KeralaLatest NewsNews

ഞായറാഴ്ച ദിവസം പൂര്‍ണ്ണ ഒഴിവ് ദിവസമായി കണക്കാക്കണമെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം : ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി ഞായറാഴ്ച ദിവസം പൂര്‍ണ്ണ ഒഴിവ് ദിവസമായി കണക്കാക്കണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ. ഞായറാഴ്ച ദിവസം കടകളോ ഓഫീസുകളോ ഒന്നും തുറക്കാന്‍ പാടില്ലെന്നും വാഹനങ്ങൾ നിരത്തിലിറക്കരുതെന്നും ഇന്ന് നടന്ന വാര്‍ത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

Also read : മറ്റു സംസ്ഥാനങ്ങളിലുള്ള മലയാളികളുടെ മടക്കം : സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.സുരേന്ദ്രന്‍

നാളെ ഞായറാഴ്ച(3-5-2020) ആയതില്‍ ഇക്കാര്യങ്ങള്‍ നടപ്പാക്കന്‍ കുറച്ച് വിഷമമുണ്ടാകും. അതുകൊണ്ട് പറ്റുന്നവരെല്ലാം ഇക്കാര്യം ശ്രദ്ധിക്കണം.തുടര്‍ന്നുള്ള ഞായറാഴ്ചകളില്‍ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണ തോതില്‍ കൊണ്ടുവരാനാകണമെന്നും . ഇക്കാര്യങ്ങളുമായി മുഴുവൻ ജനങ്ങളും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതോടൊപ്പം തന്നെ അവശ്യ സേവനങ്ങളല്ലാത്ത സർക്കാർ ഓഫീസുകൾ മെയ് 15 വരെ പ്രവർത്തിക്കാമെന്നും ഗ്രൂപ്പ് എ, ബി ഉദ്യോഗസ്ഥരുടെ 50 ശതമാനവും സിഡി ഉദ്യോഗസ്ഥരുടെ 33 ശതമാനവും ഹാജരാകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button