KeralaLatest NewsNews

വീരമൃത്യു വരിച്ച സൈനികരെ അപമാനിച്ചു പരമാര്‍ശം: മാപ്പ് പറഞ്ഞ് പി.ആര്‍ സുനില്‍

ന്യൂഡല്‍ഹി • കഴിഞ്ഞ ദിവസം ഹന്ദ്വാരയില്‍ ഇന്ത്യന്‍ സൈന്യം ഭീകരരുമായി നടത്തിയ ഏറ്റുമുട്ടലിന്റെ വിവരം റിപ്പോര്‍ട്ട് ചെയ്യവേ, വീരമൃത്യു വരിച്ച സൈനികരെ അപമാനിക്കുന്ന തരത്തില്‍ നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ പി.ആര്‍ സുനില്‍.

ഏറ്റുമുട്ടലിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യവേ, ‘തീവ്രവാദികള്‍ക്ക് രണ്ട് സൈനികരെ വധിനായി’ എന്ന സുനിലിന്റെ പരാമര്‍ശമാണ് വിവാദമായത്. ബോധപൂര്‍വമല്ലാതെ സംഭവിച്ച പിഴവാണെന്ന് സുനില്‍ പറഞ്ഞു. റിപ്പോർട്ട് മുഴുവൻ കേട്ടാൽ അത് ബോധപൂർവ്വമല്ലെന്ന് വ്യക്തമാകും. ബോധപൂർവ്വമല്ലെങ്കിലും തെറ്റ്, തെറ്റ് തന്നെയാണ്. അത് ഏറ്റുപറയാൻ മടിയില്ല. എല്ലാവരെയും പോലെ അതിൽ വ്യക്തിപരമായി തനിക്കും ദു:ഖമുണ്ടെന്നം സുനില്‍ പറഞ്ഞു.

“ജമ്മുകശ്മീരിലെ ഏറ്റുമുട്ടൽ സംബന്ധിച്ച് ഈ റിപ്പോർട്ടിൽ ബോധപൂർവ്വമല്ലാത്ത ഒരു വാക്കിന്റെ പിഴവ് സംഭവിച്ചിട്ടുണ്ട്. റിപ്പോർട്ട് മുഴുവൻ കേട്ടാൽ അത് ബോധപൂർവ്വമല്ലെന്ന് വ്യക്തമാകും. ബോധപൂർവ്വമല്ലെങ്കിലും തെറ്റ്, തെറ്റ് തന്നെയാണ്. അത് ഏറ്റുപറയാൻ മടിയില്ല. എല്ലാവരെയും പോലെ അതിൽ വ്യക്തിപരമായി എനിക്കും ദു:ഖമുണ്ട്. പിഴവ് ശ്രദ്ധയിൽപ്പെടുത്തിയ എല്ലാവർക്കും നന്ദി.”- സുനില്‍

സുനിലിന്റെ പരാമര്‍ശം നേരത്തെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. സുനിലിനെതിരെ മുന്‍ സൈനികനും സംവിധായകനുമായ മേജര്‍ രവിയും രംഗത്തെത്തിയിരുന്നു.

https://www.facebook.com/story.php?story_fbid=1226338301035455&id=100009778905929

 

shortlink

Related Articles

Post Your Comments

Related Articles


Back to top button