Latest NewsUAENewsGulf

യുഎഇയിൽ ഒരു പ്രവാസി മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു

അബുദാബി : യുഎഇയിൽ ഒരു പ്രവാസി മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശി കുന്നത്തേതു വീട്ടിൽ എബ്രഹാം ജോർജ് (64)ആണ് അബുദാബി ഷെയ്ഖ് ഖലീഫ ആശുപത്രിയിൽ മരിച്ചത്. സംസ്കാരം അബുദാബിയിൽ. ഭാര്യ: ആനി എബ്രഹാം ജോർജ്. മക്കൾ: കെവിൻ ജോർജ് എബ്രഹാം, കാരൻ മേരി എബ്രഹാം.

Also read : പ്രവാസി വ്യവസായി ജോയ് അറക്കലിന്റെ മരണം : കുടുംബാംഗങ്ങള്‍ ഒരേ സ്വരത്തില്‍ പറയുന്നത് ഒരേ ഒരു കാര്യം : ആ വ്യക്തിയെ കുറിച്ച് മരിക്കുന്നതിന്റെ കുറച്ചു ദിവസം മുമ്പും പറഞ്ഞിരുന്നു

കൊല്ലം പുനലൂർ സ്വദേശിയും യുഎഇയിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു. അബുദാബിയിലെ ഇംപീരിയൽ ലണ്ടൻ ഡയബറ്റിക് ആശുപത്രിയിലെ ജനറൽ മാനേജരുടെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്യുകയായിരുന്ന ഐക്കരക്കോണം സ്വദേശി തണൽ വീട്ടിൽ ഇബ്രാഹിം മുഹമ്മദ് സായു റാവുത്തറാണ് (60) മരിച്ചത്. ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ ഒരാഴ്ചയിലധികമായി ഇദ്ദേഹം. ചികിൽസയിലായിരുന്നു. തദേഹം ബനിയാസ് ഖബറിസ്ഥാനിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഭാര്യ: മഞ്ജു. മകൻ: മുഹമ്മദ് തുഷാർ.

അതേസമയം, ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 48 ആയി. യുഎഇയിൽ മാത്രം ഇതുവരെ 36 മലയാളികളാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button