Latest NewsNewsInternational

ഇന്ത്യയ്‌ക്കെതിരെ ‘ജിഹാദ്’ യുദ്ധം ആവശ്യം : ഇതിനായി പാകിസ്ഥാനെ കൂട്ടുപിടിച്ച് അല്‍ഖ്വയ്ദ : രാജ്യത്തെ ബാധിയ്ക്കുന്ന ഏറെ നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട് ഇന്ത്യന്‍ ഇന്റലിജെന്‍സ്

ന്യൂഡല്‍ഹി: ഇന്ത്യയ്ക്കെതിരെ ‘ജിഹാദ്’ യുദ്ധം ആവശ്യം , ഇതിനായി പാകിസ്ഥാനെ കൂട്ടുപിടിച്ച് ഭീകരസംഘടനയായ അല്‍ഖ്വയ്ദ. രാജ്യത്തെ ബാധിയ്ക്കുന്ന ഏറെ നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട് ഇന്ത്യന്‍ ഇന്റലിജെന്‍സ്. അല്‍ ഖ്വയ്ദയുടെ അറേബ്യന്‍ പെനിന്‍സുലാ വിഭാഗം(എ.ക്യൂ. എ.പി) ഇന്ത്യയ്ക്കെതിരെ ‘ജിഹാദ്'(വിശുദ്ധ യുദ്ധം)വേണമെന്നാവശ്യപ്പെട്ടതായാണ് വിവരം. ഇന്ത്യയില്‍ മുസ്ലിം വംശഹത്യയും മുസ്ലീങ്ങള്‍ക്കെതിരെ വിവേചനവും ഉണ്ടാകുന്നുവെന്നാണ് അല്‍ഖ്വയ്ദയുടെ ആരോപണം.

read also : ഭീകരരില്‍ നിന്നും സുരക്ഷ സേന കണ്ടെടുത്തത് ചൈനീസ് നിര്‍മ്മിത ആയുധങ്ങള്‍ : ഇന്ത്യയ്‌ക്കെതിരെ പോരാടാന്‍ പാകിസ്താന് ചൈനയുടെ സഹായം : ചൈന പാകിസ്താന് ആയുധങ്ങള്‍ എത്തിച്ചുകൊടുക്കുന്നുവെന്ന് സൂചന

ഈ ‘യുദ്ധത്തില്‍’ പങ്കുചേരാന്‍ ഇന്ത്യയിലെ മുസ്ലിം പൗരന്മാരോട് ആഹ്വാനം ചെയ്തിരിക്കുക കൂടിയാണ് ഭീകരസംഘടനയുടെ പശ്ചിമേഷ്യന്‍ വിഭാഗം. ഈ വിഷയത്തില്‍ പാകിസ്ഥാനി ചാരസംഘടനയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സുമായി(ഐ.എസ്.ഐ) ഭീകരസംഘടയ്ക്ക് അവിശുദ്ധ കൂട്ടുകെട്ടുള്ളതായും ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.
ദേശീയ മാദ്ധ്യമമായ ‘ഹിന്ദുസ്ഥാന്‍ ടൈംസ്’ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. പൗരത്വ നിയമഭേദഗതിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഉടലെടുത്ത പ്രതിഷേധങ്ങളുടെ സാഹചര്യം മുതലെടുക്കാനാണ് ഇതിലൂടെ അല്‍ ഖ്വയ്ദയും പാകിസ്ഥാനും ശ്രമിക്കുന്നത്.

പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധങ്ങളുടെ ചുവടുപിടിച്ച് ഇതിനായുള്ള ആദ്യ ശ്രമങ്ങള്‍ പാകിസ്ഥാന്‍ ആരംഭിച്ചിരുന്നുവെന്നാണ് ഒരു മുതിര്‍ന്ന ഇന്ത്യന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button