KeralaLatest NewsNews

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ അഞ്ച് വയസുകാരനും

കൊച്ചി: സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ അഞ്ച് വയസുകാരനും. കുട്ടിയുടെ അമ്മ കോവിഡ് ബാധിച്ച്‌ ചികിത്സയിലാണ്. ഈ മാസം ആറിനാണ് ഇവര്‍ കിഡ്നി ചികിത്സയ്ക്കായി ചെന്നൈയിൽ നിന്നും കേരളത്തിലെത്തിയത്. അതേസമയം സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. വയനാട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും എറണാകുളം, മലപ്പുറം ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button