Latest NewsNewsTechnology

പരിഷ്‌കരിച്ച ഡെസ്‌ക്ടോപ്പ് പതിപ്പ് പുറത്തിറക്കി ഫേസ്ബുക് : പ്രത്യേകതകളും, പുതിയ പതിപ്പിലേക്ക് മാറേണ്ടത് എങ്ങനെയെന്നും അറിയാം

സാന്‍ഫ്രാന്‍സിസ്‌കോ: കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് ഫെയ്‌സ്ബുക്കിന്റെ പരിഷ്‌കരിച്ച ഡെസ്‌ക്ടോപ്പ് പതിപ്പ് പുറത്തിറക്കി. കഴിഞ്ഞ വര്‍ഷം നടന്ന എഫ്8 ഡെവലപ്പര്‍ കോണ്‍ഫറന്‍സിലാണ് കമ്പനി പുതിയ ഫെയ്‌സ്ബുക്ക്. കോം പ്രഖ്യാപിച്ചത്.

ലളിതവും ആകര്‍ഷകവുമായ രൂപകല്പനയാണ് പുതിയ ഫെയ്‌സ്ബുക്ക് വെബിന്റെ പ്രധാന പ്രത്യേകത. ഡാര്‍ക്ക് മോഡ് ഉള്‍പ്പടെയുള്ള പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. മെസഞ്ചര്‍ ആപ്പിലും വാട്‌സാപ്പിലും ഇപ്പോള്‍ ഡാര്‍ക്ക് മോഡ് ലഭ്യമാണ്. ഡാര്‍ക്ക് മോഡിനൊപ്പം അവതരിപ്പിച്ച ആകര്‍ഷകമായ ലേ ഔട്ടിലൂടെ വാച്ച് വീഡിയോകള്‍ കാണുന്ന അനുഭവവും മികച്ചതാവുമെന്നു ഒരു പ്രസ്താവനയിലൂടെ ഫേസ്ബുക്ക് പറഞ്ഞിരുന്നു.

 

NEW FACEBOOK version

ലളിതമാക്കിയിട്ടുള്ള ഡെസ്‌ക്ടോപ്പ് വെബ്‌സൈറ്റ് നാവിഗേഷനിലൂടെ വീഡിയോകള്‍, ഗെയിമുകള്‍, ഗ്രൂപ്പുകള്‍ എന്നിവ എളുപ്പം കണ്ടെത്താനാകും. ഹോം പേജും പേജ് ട്രാന്‍സിഷനുകളും എളുപ്പം ലോഡ് ആവുമെന്നാണ് റിപ്പോർട്ട്. ഇവന്റുകള്‍, പേജുകള്‍, ഗ്രൂപ്പുകള്‍, പരസ്യങ്ങള്‍ എന്നിവ ഫെയ്‌സ്ബുക്കില്‍ വളരെ എളുപ്പം നിർമ്മിക്കാം, പുതിയ ഗ്രൂപ്പുകള്‍ ഉണ്ടാക്കുമ്പോള്‍ അത് മൊബൈലില്‍ കാണാന്‍ എങ്ങനെ എന്നറിയുന്ന പ്രിവ്യൂ സംവിധാനം എന്നിവയാണ് മറ്റു പ്രത്യേകതകൾ.

Also read : കോവിഡ് 19 : ടി – സീരീസ് ഓഫീസ് സീല്‍ ചെയ്തു

പുതിയ അപ്ഡേറ്റ് ലഭ്യമാണോ എന്നറിയാൻ ഹോം പേജിന് വലത് ഭാഗത്ത് മുകളിലുള്ള ഡൗണ്‍ ആരോ ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ ‘സെറ്റിങ്‌സ്’ ഓപ്ഷന്‍ താഴെയായി പുതിയ ഫെയ്‌സ്ബുക്കിലേക്ക് സ്വിച്ച് ചെയ്യാനുള്ള ഓപ്ഷൻ വന്നിട്ടുണ്ടോ എന്ന് നോക്കുക, ഉണ്ടെങ്കിൽ അതില്‍ ക്ലിക്ക് ചെയ്താല്‍ പുതിയ ഫെയ്‌സ്ബുക്ക് ലേ ഔട്ടിലേക്ക് മാറാൻ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button