KeralaLatest NewsNews

വാളയാറിൽ പാസില്ലാതെ എത്തിയ ആളുകളെ മടക്കി അയച്ചു

പാലക്കാട് : വാളയാർ ചെക്ക് പോസ്റ്റിൽ പാസില്ലാതെ എത്തിയ ആളുകളെ മടക്കി അയച്ചു. എന്നാൽ  ഓൺലൈൻ പാസുമായി എത്തിയ 837 പേർ അതിർത്തി കടന്ന് കേരളത്തിലെത്തുകയും ചെയ്തു.

രണ്ട് ദിവസത്തെ പോലെ തന്നെ പാസില്ലാതെ നിരവധി പേരാണ് ഇന്നും വാളയാറിൽ അതിർത്തി കടക്കാനെത്തിയത്. എന്നാൽ, ഇവരെ ചെക്ക് പോസ്റ്റിലേക്ക് കടത്തിവിടാൻ അധികൃതർ തയാറില്ല. പാസുമായി വരാൻ ആവശ്യപ്പെട്ട് ഇവരെ തിരികെ അയച്ചു. തമിഴ്‌നാടിന് പുറമേ കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ നിന്ന് എത്തിയവരും സംഘത്തിലുണ്ടായിരുന്നു.

മാത്രമല്ല, വയനാട് മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി ഇതുവരെ 212 പേർ കേരളത്തിലെത്തിയന്നാണ് കണക്ക്. മുത്തങ്ങയിൽ പാസിൽ ക്രമക്കേട് കാട്ടി അതിർത്തി കടന്നെത്തിയ യുവാവിനെയും പ്രായപൂർത്തിയാകാത്ത കുട്ടിക്കും എതിരെ കേസെടുത്തു നോട്ടീസ് നൽകി തിരിച്ചയച്ചു. ഇവർക്ക് യഥാർത്ഥ പാസുമായി അനുവദിച്ച തീയതിയിൽ ഇനി തലപ്പാടി അതിർത്തി വഴി വരാം. മഞ്ചേശ്വരം ചെക്ക്‌പോസ്റ്റ് വഴി തിങ്കളാഴ്ച വൈകീട്ട് 4.30 വരെ 285 പേർ വന്നു.

shortlink

Post Your Comments


Back to top button