KeralaLatest NewsNews

മുൻകാമുകിയുടെ ന​ഗ്നചിത്രങ്ങൾ വാട്സാപ്പ് സ്റ്റാറ്റസാക്കി; യുവാവ് പിടിയിൽ

തൃശ്ശൂ‍ർ: മുൻ കാമുകിയുടെ നഗ്ന ചിത്രങ്ങൾ വാട്ട്സ് ആപ്പിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. മുളങ്കുന്നതുകാവ് സ്വദേശി അനിൽ കുമാർ ആണ് ഇരിങ്ങാലക്കുട പോലീസിന്റെ പിടിയിലായത്. ഏറെ നാളായി അനിൽ യുവതിയുമായി പ്രണയത്തിലായിരുന്നു. മാസങ്ങളോളം ഒരുമിച്ചും കഴിഞ്ഞു. ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായപ്പോൾ യുവതി ഇയാളെ വിട്ടു പോയി. ഇതിൽ കുപിതനായ അനിൽ യുവതിയുടെ ചിത്രങ്ങൾ വാട്ട്സ് ആപ്പ് സ്റ്റാറ്റസ് ആയി ഇടുകയായിരുന്നു.

Read also: ഒമാനില്‍ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ്

യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഏട്ട് മാസങ്ങള്‍ക്ക് മുന്‍പ് മുളങ്കുന്നതുകാവില്‍ നഴ്‌സിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ പ്രതിയാണ് അനിൽ കുമാർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button