Latest NewsNewsIndia

മഹാരാഷ്ട്രയില്‍ 1001 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്

142 പേര്‍ രോഗമുക്തി നേടിയെങ്കിലും 8 പോലീസുകാര്‍ വൈറസ് ബാധിച്ച് മരിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ 1001 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്‌തു. കോവിഡ് സ്ഥിരീകരിച്ചതില്‍ 107 ഉന്നത ഉദ്യോഗസ്ഥരുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ 851 പേര്‍ ചികിത്സയിലാണ്. 142 പേര്‍ രോഗമുക്തി നേടിയെങ്കിലും 8 പോലീസുകാര്‍ വൈറസ് ബാധിച്ച് മരിച്ചു.

അതേസമയം, മഹാരാഷ്ട്രയിൽ വൈറസ് പ്രതിരോധത്തിനായി രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുന്ന പോലീസുകാര്‍ക്ക് നേരെയുള്ള അതിക്രമങ്ങളും വര്‍ദ്ധിക്കുകയാണ്. 218 തവണ പോലീസിനു നേരെ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ട് ഉണ്ട്. സംഭവത്തില്‍ 770 പേരെ അറസ്റ്റ് ചെയ്തു. കൂടാതെ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ലംഘിച്ചതിന്റെ പേരില്‍ 106,569 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 699 പേര്‍ക്ക് എതിരെ ക്വാറന്റൈന്‍ ലംഘിച്ചതിനും കേസുണ്ട്.

ALSO READ: കോവിഡ് ആര്‍ക്കും പിടിപെടാം; എംപിയും എംഎല്‍എയുമായാല്‍ രോഗം വരാതിരിക്കില്ലെന്നും ഇ പി ജയരാജന്‍

അതേസമയം സംസ്ഥാനത്ത് 25,922 പേര്‍ക്കാണ് കൊറോണ ബാധിച്ചത്. മുംബൈയില്‍ മാത്രം 15,747 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ധാരാവിയില്‍ മാത്രം കോവിഡ് ബാധിതരുടെ എണ്ണം ആയിരമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button