Latest NewsKeralaNews

ക്ഷേത്ര പരിസരങ്ങളില്‍ ഉള്‍പ്പെടെ ആശുപത്രി മാലിന്യങ്ങള്‍ തള്ളുന്നു; പ്രതിഷേധവുമായി നാട്ടുകാർ

കൊച്ചി: കളമശ്ശേരിയില്‍ ക്ഷേത്ര പരിസരങ്ങളില്‍ ഉള്‍പ്പെടെ ആശുപത്രി മാലിന്യങ്ങള്‍ തള്ളുന്നതായി ആരോപണം. മാലിന്യം തള്ളാനെത്തിയ ലോറികള്‍ തടഞ്ഞ് പോലീസിലേല്‍പ്പിച്ചിട്ടും നടപടി എടുത്തില്ലെന്നും പരാതി ഉണ്ട്. സിദ്ധി അയ്യപ്പക്ഷേത്രത്തിനും, കെഎസ്‌ഇബി സെക്ഷന്‍ ഓഫീസിനും അരികിലായുള്ള മൈതാനത്താണ് മാലിന്യങ്ങള്‍ നിക്ഷേപിച്ച്‌ കടന്നു കളയുന്നത്. കളമശ്ശേരി എച്ച്‌ എം ടി റോഡില്‍ പലയിടത്തും ഇത്തരത്തില്‍ മാലിന്യങ്ങള്‍ തള്ളുന്നത് പതിവാണ്.

Read also: ബഹുമാനത്തിന്റെ ഒരു കണിക പോലും രാഹുൽ ഗാന്ധിയോടില്ല: സ്‌മൃതി ഇറാനി

കോഴിക്കോട് നിന്നുള്ള മൂന്ന് ലോറികളാണ് ആശുപത്രി മാലിന്യങ്ങളുമായി എത്തിയത്. ഇതിലൊന്ന് കളമശ്ശേരി എസ് സി എം എസ് പരിസരത്ത് നിര്‍ത്തിയിട്ടിട്ടുണ്ട്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന്‌ ഒരു ലോറി കളമശ്ശേരി പോലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും നടപടി എടുത്തില്ലെന്നും നാട്ടുകാർ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button