KeralaLatest NewsNews

ദുബായ് – കണ്ണൂര്‍, അബുദാബി – കൊച്ചി വിമാനങ്ങള്‍ പുറപ്പെട്ടു

ദുബായ് • വന്ദേ ഭാരത് മിഷന്റെ ഭാഗമായുള്ള ദുബായ് – കണ്ണൂര്‍, അബുദാബി – കൊച്ചി വിമാനങ്ങള്‍ പുറപ്പെട്ടു. ഐ.എക്സ് 344 ദുബായ് കണ്ണൂര്‍ വിമാനത്തില്‍ 37 ഗര്‍ഭിണികളും 46 രോഗികളും 35 പ്രവാസി തൊഴിലാളികളും യു.എ.ഇയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളും സന്ദര്‍ശകരുമായ 25 പേരുമടക്കം 177 യാത്രക്കാരാണ് ഉള്ളത്.

ഐ.എക്സ് 452 അബുദാബി-കൊച്ചി വിമാനത്തില്‍ ഒരു കുഞ്ഞ് അടക്കം 180 പേരാണ് ഉള്ളത്. പ്രാദേശിക സമയം വൈകുന്നേരം 4.52 ന് പുറപ്പെട്ട ഈ വിമാനം രാത്രി 10.15 ഓടെ നെടുമ്പാശ്ശേരിയിലെത്തും.

വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഇന്ന് കേരളത്തിലേക്ക് നാല് സര്‍വീസുകളാണ് ഉണ്ടായിരുന്നത്. ദുബായ്-കൊച്ചി, മസ്ക്കറ്റ് – തിരുവനന്തപുരം എന്നിവയായിരുന്നു മറ്റു സര്‍വീസുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button