KeralaLatest NewsNews

സ്വകാര്യ ബസുകള്‍ വ്യാഴാഴ്ച മുതല്‍ നിരത്തിലിറങ്ങും : തീരുമാനം, ഗതാഗതമന്ത്രിയുമായുള്ള ചര്‍ച്ചയില്‍

പാലക്കാട് : സ്വകാര്യ ബസുകള്‍ വ്യാഴാഴ്ച മുതല്‍ നിരത്തിലിറങ്ങും . ഗതാഗതമന്ത്രിയുമായുള്ള ചര്‍ച്ചയിലാണ് തീരുമാനം.
പ്രതിസന്ധി കാലത്ത് തത്കാലം ബസ് സര്‍വീസ് ആരംഭിക്കാനും മറ്റു കാര്യങ്ങള്‍ പിന്നീട് ചര്‍ച്ച ചെയ്യാമെന്നും മന്ത്രി അറിയിച്ചതായി സംഘടനകള്‍ പറയുന്നു.

Read Also : എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നടത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി : തീരുമാനം വിദ്യാര്‍ത്ഥികളുടെ അക്കാദമിക് താത്പ്പര്യം കണക്കിലെടുത്താണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

സര്‍വീസ് പൂര്‍ണമായും ഉണ്ടാകില്ലെന്നും പറ്റാവുന്ന ഉടമകളോട് സര്‍വീസ് നടത്താനാണു നിര്‍ദേശം നല്‍കിയതെന്നും ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.ഗോപിനാഥ് അറിയിച്ചു. പ്രതിസന്ധി ഘട്ടത്തിലും ആശ്വാസമായി 3 മാസത്തെ നികുതി ഇളവ് ചെയ്തതിനെ സ്വാഗതം ചെയ്യുന്നുവെന്നും കോവിഡ് നിബന്ധനകളോടെ നാളെ മുതല്‍ സര്‍വീസ് ആരംഭിക്കുമെന്നും കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോകുലം ഗോകുല്‍ദാസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button