UAELatest NewsNewsGulf

10 മാസം പ്രായമുള്ള കുട്ടിയുടെ മരണം, ശമ്പളമില്ലാത്ത അവധി; നാട്ടിലെത്താൻ കഴിയാതെ ഇന്ത്യൻ  പ്രവാസി

യുഎഇയില്‍ നിന്നും നാട്ടിലേക്ക് മടങ്ങാന്‍ പ്രത്യേക അനുമതിക്കായി കാത്തിരിക്കുകയാണ് കൊല്ലം സ്വദേശിയായ സുബിൻ രാജനും അമ്മയും. വന്ദേ ഭാരത് മിഷന്‍റെ ഭാഗമായി ഇന്ത്യയിലേക്ക് പോകുന്ന നിരവധി വിമാനങ്ങളിൽ ഏതെങ്കിലും ഒന്നിൽ രണ്ട് സീറ്റുകൾ കണ്ടെത്താൻ 34 കാരനായ സെയിൽസ് എക്സിക്യൂട്ടീവ് സുബിൻ രാജൻ നിരന്തരം ശ്രമിക്കുന്നുണ്ട്. എന്നാൽ ഇവർക്ക് നാട്ടിലേക്ക് പോകാന്‍ ഇതുവരെ സാധിച്ചിട്ടില്ല.

വന്ദേ ഭാരത് മിഷന്‍റെ ഭാഗമായി ഇന്ത്യയിലേക്ക് പോകുന്ന നിരവധി വിമാനങ്ങളിൽ ഏതെങ്കിലും ഒന്നിൽ രണ്ട് സീറ്റുകൾ കണ്ടെത്താൻ 34 കാരനായ സെയിൽസ് എക്സിക്യൂട്ടീവ് സുബിൻ രാജനും 57 വയസുള്ള അമ്മയും നിരന്തരം ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ക്ക് ഇതുവരെയും നാട്ടിലേക്ക് പോകാന്‍ സാധിച്ചിട്ടില്ല.

മാർച്ച് 25- നാണ് സുബിന്റെ ഇളയ മകൾ അനശ്വര സുബിൻ കിണറ്റിൽ വീണു മരണപ്പെട്ടത്. എന്നാൽ മാർച്ച് 24 ന് ഇന്ത്യയില്‍ രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്തോടെ വീട്ടിലേക്ക് തിരിച്ചു പോകാന്‍ യാതൊരു മാര്‍ഗ്ഗവും സുബിന് ഉണ്ടായിരുന്നില്ല. അതേസമയം വന്ദേ ഭാരത് മിഷന്‍റെ ഭാഗമായി കേരളത്തിലേക്ക് മടങ്ങാന്‍ സാധിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ അതിനും സാധിച്ചില്ലെന്നാണ് യുവാവ് പറയുന്നത്.

യുവാവിന്റെ ഭാര്യയും രണ്ട് മക്കളും മാർച്ച് ആദ്യമാണ് ഗള്‍ഫില്‍ നിന്നും കേരളത്തില്‍ എത്തിയത്. നാട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുന്നതിനടിയിലാണ് കുഞ്ഞിന് അപകടം നടന്നത്.  ലോക്ക് ഡൗണ്‍ ആയതിനാല്‍ കുഞ്ഞിന് രക്ഷപ്പെടുത്താന്‍ ആളുകള്‍ എത്താന്‍ വൈകിയെന്നും സുബിൻ പറഞ്ഞു. എന്‍റെ ഭാര്യയുടെ അവസ്ഥ ഇപ്പോള്‍ വളരെ മോശമാണ് അവള്‍ മാനസികമായി ഒരുപാട് ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നു. എത്രയും പെട്ടന്ന് വീട്ടില്‍ എത്തുക അല്ലാതെ മറ്റു മാര്‍ഗങ്ങള്‍ എന്‍റെ മുന്നില്‍ ഇല്ലെന്ന് സുബിൻ പറഞ്ഞു.

അതേസമയം ദുബായിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ മൂന്ന് ദിവസം മുമ്പ് രാജന്റെ വിവരങ്ങൾ ഇ-മെയിൽ വഴി ശേഖരിച്ചിരുന്നു. എന്നിരുന്നാലും, അദ്ദേഹത്തിന്റെ കൃത്യമായ യാത്ര തീയതി ലഭിച്ചിട്ടില്ല.  എന്നാൽ ഇന്ത്യൻ മിഷന്‍റെ വെബ്‌സൈറ്റിൽ അടിയന്തിരമായി സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനായി യുവാവ് ഒരു അപേക്ഷ നൽകിയിട്ടുണ്ട്. കേരള സർക്കാർ എൻ‌ആർ‌ഐ ക്ഷേമ സമിതിയായ നോർക്കയോടും അഭ്യർത്ഥിച്ചിട്ടുണ്ട്. അടുത്ത ഘട്ടത്തിൽ തനിക്ക് നാട്ടിലേക്ക് പോകാന്‍ സാധിക്കും എന്ന പ്രതീക്ഷയിലാണ് സുബിൻ രാജനും അമ്മയും കഴിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button