UAELatest NewsNewsGulf

യുഎഇയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളി കൂടി മരണപ്പെട്ടു

അജ്‌മാൻ : യുഎഇയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളി കൂടി മരണപ്പെട്ടു. ഡാർവിഷ് എൻജിനീയറിങ് കമ്പനി ജീവനക്കാരനായിരുന്ന പത്തനംതിട്ട വള്ളംകുളം പാറപ്പുഴ വീട്ടിൽ ജയചന്ദ്രൻ പിള്ള (57) ആണ് അജ്മാനിൽ മരിച്ചത്. കഴിഞ്ഞമാസം 26 നാണ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അജ്മാൻ ഷെയ്ഖ് ഖലീഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മൃതദേഹം ഷാർജയിൽ സംസ്കരിക്കും. ഭാര്യ : ശോഭ മക്കൾ: ഉണ്ണി, കണ്ണൻ.

ഷാര്‍ജയില്‍ പ്രവാസി മലയാളി കോവിഡ് ബാധിച്ച് മരണപ്പെട്ടു. ഷാര്‍ജയില്‍ സ്വന്തമായി ബിസിനസ് നടത്തി വരികയായിരുന്ന തൃശൂര്‍ സ്വദേശി പുത്തന്‍ചിറ പിണ്ടാണിക്കുന്ന് ഉണ്ണികൃഷ്ണന്‍ (55) ആണ് മരണപ്പെട്ടത്.നാല് മാസം മുമ്പാണ് നാട്ടില്‍ വന്നു മടങ്ങിയത്. ഹൃദ്രോഗത്തെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റി ചെയ്തിരുന്നു. പ്രമേഹ രോഗിയുമായിരുന്നു. ഭാര്യ: സിന്ധു. മക്കള്‍: അര്‍ജുന്‍ കൃഷ്ണ, ആര്യ നന്ദ..

Also read : കോഴിക്കോട് ജില്ലയില്‍ ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു: വിശദാംശങ്ങള്‍

യുഎഇയിൽ രണ്ടു മലയാളികൾ കൂടി കോവിഡ് ബാധിച്ച് ഇന്നലെ മരിച്ചിരുന്നു. അമ്പലപ്പുഴ വണ്ടാനം വഞ്ചിക്കൽ മാതാ നിലയത്തിൽ ജോബ് -സി ജെ മേരിക്കുട്ടി ദമ്പതികളുടെ മകൻ ജോഫി.ബി.ജോബ്(40), കാസർകോട് ഉടുമ്പുന്തല ഒറ്റത്തൈയ്യിൽ സുനീറ മൻസിലിൽ ഒ.ടി.മുഹമ്മദ് അസ്‌ലം (32) എന്നിവരാണ് ദുബായിയിൽ മരിച്ചത്. എം.കെ.അബ്ദുല്ലയാണ് അസ്‌ലമിന്റെ പിതാവ്. മാതാവ്: അധ്യാപികയായ റസിയ. ഭാര്യ :ഷഹനാസ്. മകൻ: സലാഹ്. ജോഫി ദുബായിൽ സ്വകാര്യ കമ്പനി ജീവനക്കാരനാണ്. ഭാര്യ വിനു. 772 ആളുകളാണ് ഗൾഫിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. 163,644 പേർക്ക് രോഗം സ്ഥിരീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button