Latest NewsNewsInternational

പാകിസ്ഥാനില്‍ തകര്‍ന്നുവീണത് ചൈന പാട്ടത്തിന് കൊടുത്ത പഴഞ്ചന്‍ വിമാനം

കറാച്ചി • കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം വെള്ളിയാഴ്ച തകർന്ന പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് (പി‌എ‌എ) വിമാനം ചൈന ഈസ്റ്റേൺ എയർലൈൻ‌സ് 10 വർഷത്തെ ഉപയോഗത്തിന് ശേഷം പി‌.ഐ‌.എയ്ക്ക് പാട്ടത്തിന് നൽകിതായിരുന്നുവെന്ന് റിപ്പോര്‍ട്ട്. എയർബസ് എ -320 പാസഞ്ചർ വിമാനം പി‌.എ‌.എയുടെ ഭാഗമാകുന്നതിന് മുമ്പ് ചൈന ഈസ്റ്റേൺ എയർലൈൻസ് 10 വര്‍ഷത്തോളം ഉപയോഗിച്ചിരുന്നുവെന്ന് രേഖകള്‍ പറയുന്നു.

2004 മുതൽ 2014 വരെ ചൈന ഈസ്റ്റേൺ എയർലൈൻസാണ് പാസഞ്ചർ വിമാനം ഉപയോഗിച്ചതെന്ന് ഉടമസ്ഥാവകാശ രേഖകൾ സാക്ഷ്യപ്പെടുത്തുന്നു.

2019 നവംബർ 1 നാണ് വിമാനം അവസാനമായി പരിശോധിച്ചതെന്ന് എയർവർത്തിനെസ് രേഖകൾ പറയുന്നു. ഏപ്രില്‍ 28 ന്, അറ്റകുറ്റപ്പണികള്‍ നടത്തിയെന്നും വിമാനം നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സുരക്ഷ സംവിധാനങ്ങള്‍ മികച്ചതാണെന്നുമുള്ള പ്രത്യേക സര്‍ട്ടിഫിക്കറ്റും ചീഫ് എന്‍ജിനീയര്‍ നല്‍കിയിരുന്നു.

ലാന്‍ഡിംഗിന് തൊട്ടുമുന്‍പാണ് വിമാനം തകര്‍ന്നുവീണത്. കറാച്ചി വിമാനത്താവളത്തിന് സമീപത്തെ ജനവാസകേന്ദ്രത്തിന് സമീപമാണ് അപകടമുണ്ടായത്. മൂന്ന് മണിയോടെയായിരുന്നു അപകടം. വിമാനത്തില്‍ 91യാത്രക്കാരും എട്ട് ജീവനക്കാരുമാണ് ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button