Latest NewsIndiaNews

ഇന്ത്യന്‍ അതിര്‍ത്തി കടന്നെത്തിയ മൂന്ന് പാക് ഭീകരരെ സൈന്യം വധിച്ചു : കണ്ടെടുത്തത് വന്‍ ആയുധശേഖരം

ശ്രീനഗര്‍: ഇന്ത്യന്‍ അതിര്‍ത്തി കടന്നെത്തിയ മൂന്ന് പാക് ഭീകരരെ സൈന്യം വധിച്ചു . ജമ്മുകാശ്മീരിലെ രജൗരി ജില്ലയിലെ നൗഷേര മേഖലയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപത്ത് നടന്ന ഏറ്റുമുട്ടലിലാണ് തീവ്രവാദികളെ വധിച്ചത്. ഇവരുടെ പക്കല്‍ നിന്നും വന്‍ ആയുധശേഖരം കണ്ടെടുത്തതായാണ് സൂചന.

Read Also : പീരങ്കിവാഹനങ്ങളും കോംപാക്ട് വാഹനങ്ങളുമടക്കം യുദ്ധത്തിന് ആവശ്യമായ തയ്യാറെടുപ്പുകളുമായി ഇന്ത്യ-ചൈനാ സൈന്യങ്ങള്‍ : യുദ്ധത്തിന് മുന്നൊരുക്കമെന്ന് സംശയം

തീവ്രവാദികളുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് രജൗരിയിലെയും പൂഞ്ചിലെയും പന്ത്രണ്ടോളം ഗ്രാമങ്ങളില്‍ കരസേന തിരച്ചില്‍ നടത്തി. ശനിയാഴ്ച്ച കുല്‍ഗാമില്‍ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചിരുന്നു. തീവ്രവാദികള്‍ അതിര്‍ത്തി കടക്കാനുള്ള ശ്രമമായിരുന്നെന്ന് കരസേന അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button