Latest NewsNewsTechnology

റിമൂവ് ചൈന ആപ്പ്‌സ്’ പ്ലേസ്റ്റോറില്‍ നിന്ന് ഗൂഗിൾ ഒഴിവാക്കി

ഫോണുകളിലെ ചൈനീസ് ആപ്പുകള്‍ ഓരോന്നായി സെലക്ട് ചെയ്ത് നീക്കം ചെയ്യുന്നതിനു പകരം എളുപ്പത്തില്‍ ചൈനീസ് ആപ്പുകള്‍ കണ്ടുപിടിക്കാനും നീക്കം ചെയ്യാനും സാധിക്കുന്ന റിമൂവ് ചൈന ആപ്പ്‌സ്’ പ്ലേസ്റ്റോറില്‍ നിന്ന് ഗൂഗിൾ ഒഴിവാക്കി. അപ്ലിക്കേഷന്‍ താല്‍ക്കാലികമായി നീക്കം ചെയ്ത വിവരം ജയ്പൂര്‍ ആസ്ഥാനമായുള്ള വണ്‍ടച്ച്അപ്ലാബ്‌സാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

ചൈനീസ് കമ്പനിയായ ടിക് ടോക്കിന് പകരം ഇന്ത്യന്‍ നിര്‍മിതമായ ആപ്ലിക്കേഷന്‍ എന്ന നിലയില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രചാരം നേടിയ മിത്രോം ആപ്ലിക്കേഷന്‍ പ്ലേ സ്റ്റോറില്‍നിന്നു ഗൂഗിൾ നേരത്തത്തെ നീക്കം ചെയ്തിരുന്നു. ഇതിനുള്ള കാരണം എന്താണെന്ന് ഗൂഗിള്‍ വ്യക്ത്മാക്കിയിട്ടില്ല. പോളിസിക്ക് വിരുദ്ധമായ ആപ്പുകളെയാണ് പ്ലേസ്റ്റോറിൽ നിന്നും ഒഴിവാക്കുക, വിവിധ തരത്തിലുള്ള പോളിസി വയലേഷനുകള്‍ രണ്ട് ആപ്പുകളും നടത്തിയിട്ടുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.

Also read : ഓഹരി വിപണി നേട്ടം കൊയ്ത് മുന്നോട്ട്

പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്‌തെങ്കിലും, മിത്രോം ആപ്പ് നേരത്തെ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ പ്രവര്‍ത്തിക്കും. 50 ലക്ഷത്തില്‍ അധികം ആളുകളാണ് ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിരുന്നുവെന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ വരെ ആപ്പ് പ്ലേസ്റ്റോറിന്റെ ഫ്രീ ആപ്പ് ലിസ്റ്റില്‍ ഒന്നാമതായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button