KeralaLatest NewsNews

ശബരിമലയില്‍ ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്നതുമായി ബന്ധപ്പെട്ട് ശബരിമല തന്ത്രി ദേവസ്വംബോര്‍ഡിന് കത്ത് അയച്ചു

പത്തനംതിട്ട: സംസ്ഥാനത്ത് കോവിഡ് രോഗികള്‍ വര്‍ധിച്ചു വരുന്നതിനിടെ ക്ഷേത്രങ്ങള്‍ തുറക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധങ്ങള്‍ തുടരുകയാണ്. ഇതിനിടെ ശബരിമല ദര്‍ശനം സംബന്ധിച്ച്, ദേവസ്വംബോര്‍ഡിന്റെ തീരുമാനത്തിനെതിരെ ശബരിമല തന്ത്രി രംഗത്തുവന്നു. ശബരിമലയില്‍ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കരുതെന്നും ഉത്സവം മാറ്റിവെക്കണമെന്നും ആവശ്യപ്പെട്ട് ശബരിമല തന്ത്രി ദേവസ്വം ബോര്‍ഡിന് കത്തയച്ചു.കോവിഡ് -19 ബാധിച്ചവരുടെ എണ്ണം വര്‍ദ്ധിക്കുന്ന ഈ സാഹചര്യത്തില്‍ ക്ഷേത്രത്തില്‍ ഭക്തരെ പ്രവേശിപ്പിക്കുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്ന സാധ്യത ചൂണ്ടിക്കാട്ടിയാണ് ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ക്ക് തന്ത്രി കത്തയച്ചിരിക്കുന്നത്.

Read Also : ആരാധനാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ഹൈന്ദവരുടെ പ്രതിനിധികളായി എത്തിയത് സര്‍ക്കാര്‍ നട്ടപ്പാതിരയാണെന്നു പറഞ്ഞാല്‍ നട്ടുച്ചയ്ക്ക് നടുറോഡില്‍ പായവിരിച്ചു കിടക്കുന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ .. ഏതോ ഒരു തന്ത്രി, പുന്നല ശ്രീകുമാര്‍ എന്നിവര്‍.. ക്ഷേത്രങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് കെ.പി.ശശികല ടീച്ചര്‍

ഉത്സവ ചടങ്ങുകളില്‍ പങ്കെടുക്കുന്ന ആര്‍ക്കെങ്കിലും കൊറോണ സ്ഥിരീകരിച്ചാല്‍ ക്ഷേത്രവുമായി ബന്ധപ്പെട്ടവരും ഉത്സവ പരിപാടിയില്‍ പങ്കെടുത്തവര്‍ക്കും നിരീക്ഷണത്തില്‍ പ്രവേശിക്കേണ്ടതായി വരും.മാത്രമല്ല, കേരളത്തില്‍ ഇപ്പോള്‍ രോഗബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.ദര്‍ശനം അനുവദിച്ചാല്‍ ഇനിയും രോഗബാധിതര്‍ വര്‍ദ്ധിക്കാനുള്ള സാധ്യത കൂടി കണക്കിലെടുക്കണമെന്ന് തന്ത്രി കത്തില്‍ സൂചിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button