Latest NewsIndiaInternational

ലഡാക്കിലേക്ക് സൈനികരെ അയച്ച്‌ പാകിസ്ഥാൻ ; മേഖലയിലേക്ക് പോയത് 20,000 പട്ടാളക്കാർ

ഇന്നലെ ഇന്ത്യയുടെയും ചൈനയുടേയും സൈനിക നേതാക്കള്‍ തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു.

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇന്ത്യയും ചൈനയും തമ്മില്‍ സൈനികതല ചര്‍ച്ചകള്‍ തുടരുമ്പോള്‍ തന്നെ ലഡാക്കിലേക്ക് പാകിസ്ഥാൻ സൈന്യത്തെ അയച്ചതായി റിപ്പോർട്ട്. ഗില്‍ജിത് – ബാള്‍ടിസ്ഥാന്‍ മേഖലയില്‍ നിന്നുമാണ് ലഡാക്കിലേക്ക് പാക് സൈന്യം എത്തിയിട്ടുള്ളത്. 20, 000 പേരാണ് ഇവിടെ പാകിസ്ഥാനിൽ നിന്നും എത്തിയത്. ഇന്ത്യാ – ചൈനാ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ തന്നെ മനഃപൂർവ്വം ഇന്ത്യക്ക് സമ്മർദ്ദം ഉണ്ടാക്കാനായി കശ്മീരില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു കൊണ്ടിരിക്കുകയാണ്. അതേസമയം ഇന്നലെ ഇന്ത്യയുടെയും ചൈനയുടേയും സൈനിക നേതാക്കള്‍ തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു.

അതിര്‍ത്തില്‍ സന്നാഹങ്ങളും പാകിസ്താന്‍ ശക്തമാകുന്നതായി വിവരമുണ്ട്. ചൈനീസ് വിമാനങ്ങള്‍ക്ക ബാള്‍ട്ടിസ്ഥാനില്‍ ഇന്ധനം നിറയ്ക്കാന്‍ സൗകര്യം ചെയ്തു കൊടുത്തതയാണ് പുതിയ വിവരം. ഏതാനും ആഴ്ചകളായി ഇരു രാജ്യത്തെ സൈനിക ഉദ്യോഗസ്ഥര്‍ നിരന്തരം ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നുണ്ട്. ഈ രീതിയില്‍ ഇന്ത്യയ്ക്ക് എതിരേ ഒരുമിച്ചുള്ള ഒരു നീക്കത്തിനാണ് ഇരു രാജ്യം ലക്ഷ്യമിടുന്നതെന്നും ഇതിന്റെ ഭാഗമായിട്ടാണ് പാകിസ്താന്റെ ലഡാക്കിലേക്കുള്ള സൈനിക നീക്കമെന്നുമാണ് സംശയിക്കുന്നത്. ബലാക്കോട്ടെ വ്യോമാക്രമണ സമയത്ത് വിന്യസിപ്പിച്ചതിലധികം സൈനികരെയാണ് ഇപ്പോള്‍ സ്ഥലത്തേക്ക് നീക്കിയിട്ടുള്ളതെന്നാണ് വിവരം.

1999 ല്‍ കാര്‍ഗില്‍ യുദ്ധം നടന്ന കാര്‍ഗില്‍ – ദ്രാസ് മേഖലയ്ക്ക് സമീപമുള്ള പാക് അധീനതയിലുള്ള ഇന്ത്യന്‍ പ്രദേശമാണ് ഗില്‍ജിത് – ബാള്‍ട്ടിസ്ഥാന്‍.നിയന്ത്രണ രേഖയില്‍ ചൈനയുടെ സൈനികര്‍ നിലയുറപ്പിച്ചിരിക്കെ പാകിസ്ഥാനും ഇവിടേയ്ക്ക് സൈനികരെ അയച്ചിരിക്കുകയാണ്. അതിനിടയില്‍ ചൈന ഇന്ത്യയ്‌ക്കെതിരേ പാക് ഭീകരസംഘടനകളെ തിരിച്ചുവിടാനും ശ്രമം നടത്തുന്നതായി വിവരമുണ്ട്.

ഇന്ത്യ-ചൈന അതിര്‍ത്തിതര്‍ക്കം : ഇന്ത്യയ്ക്ക് മുന്നില്‍ അടിയറവ് പറഞ്ഞ് ചൈന : ഇന്ത്യയുടെ വ്യവസ്ഥകള്‍ അംഗീകരിച്ചു : പാന്‍ഗോംഗിന്റെ കാര്യത്തില്‍ ആശയകുഴപ്പം

പ്രവര്‍ത്തനം മന്ദീഭവിച്ചു കിടക്കുന്ന അല്‍ ബാദിര്‍ ഭീകര ഗ്രൂപ്പുകളെ പുനരുജ്ജീവിപ്പിക്കാന്‍ ചൈന ചെല്ലും ചെലവും കൊടുക്കുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുന്നുണ്ട്.സംഘടനയെ ഇന്ത്യയ്‌ക്കെതിരേ തിരിച്ചുവിടുകയാണ് ലക്ഷ്യമിടുന്നത്. പാകിസ്താനും ചൈനയും ഒരറ്റത്ത് നിന്ന് ഒന്നിച്ചുള്ള നീക്കം നടത്തുമ്പോള്‍ ഇതിനൊപ്പം കശ്മീരില്‍ തീവ്രവാദം ശക്തിപ്പെടുത്തുകയുമാണ് ലക്ഷ്യമിടുന്നത്. ഇതിനായി ചൈനീസ് ഉദ്യോഗസ്ഥര്‍ പാക് ഭീകരഗ്രൂപ്പുകളുമായി വിവിധ ചര്‍ച്ചകളും നടന്നുകഴിഞ്ഞുവെന്നാണ് മാധ്യമ റിപോർട്ടുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button