COVID 19KeralaNews

ഡ്രൈവര്‍മാരേയും യാത്രക്കാരേയും വേര്‍ തിരിയ്ക്കുന്ന മറ നിര്‍ബന്ധമാക്കി : ഓട്ടോറിക്ഷ , കാര്‍ എന്നിവയ്ക്കു പുറമെ ബസുകള്‍ക്കും നിയമം ബാധകം

കൊച്ചി: ഡ്രൈവര്‍മാരേയും യാത്രക്കാരേയും വേര്‍ തിരിയ്ക്കുന്ന മറ നിര്‍ബന്ധമാക്കി , ഓട്ടോറിക്ഷ , കാര്‍ എന്നിവയ്ക്കു പുറമെ ബസുകള്‍ക്കും നിയമം ബാധകം. മറയില്ലാത്ത വാഹനങ്ങളുടെ ലൈസന്‍സ് റദ്ദാക്കണമെന്ന് എറണാകുളം കളക്ടര്‍ എസ് സുഹാസ് ഉത്തരവിട്ടു. 15 ദിവസത്തിനുള്ളില്‍ ഇത് വാഹനങ്ങളില്‍ ഏര്‍പ്പെടുത്തണമെന്നും കളക്ടര്‍ അറിയിച്ചു.. കെഎസ്ആര്‍ടിസി ബസുകളിലും, പ്രൈവറ്റ് ബസുകളിലും മറ ഉണ്ടായിരിക്കണമെന്നും കളക്ടര്‍ അറിയിച്ചു. പൊതു ഗതാഗത സംവിധാനമുപയോഗിച്ച് യാത്ര ചെയ്യുമ്പോള്‍ കോവിഡ് പടരാതിരിക്കാനാണ് നടപടിയെന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കളക്ടര്‍ പറഞ്ഞു.

Read Also : കോവിഡ് 19; തിരുവനന്തപുരം ജില്ലയിൽ ഒൻപതു പേർക്ക് രോഗം സ്ഥിരീകരിച്ചു: നാല് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

പൊതു ഗതാഗത സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഡ്രൈവര്‍മാരും മാസ്‌ക് നിര്‍ബന്ധമായി ധരിക്കണം, പൊതു ഗതാഗത സംവിധാനത്തിലെ കണ്ടക്ടര്‍മാര്‍ മാസ്‌ക്, ഫെയിസ് ഷീള്‍ഡ്, ഗ്ലൗസ് എന്നിവ നിര്‍ബന്ധമായി ധരിക്കണം. വാഹനങ്ങള്‍ എല്ലാ ദിവസവും അണുവിമുക്തമാക്കണം. വാഹനത്തിലെ സീറ്റിന് അനുപാതികമായ യാത്രക്കാരെ മാത്രം കയറ്റുക, നിന്നുള്ള യാത്ര അനുവദനീയമല്ല.

പൊതു ഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനത്തില്‍ യാത്രക്കാരെ ഒരു ഡോറില്‍ കൂടി മാത്രം അകത്തേക്ക് പ്രവേശിപ്പിക്കുകയും രണ്ടാമത്തെ ഡോറിലൂടെ മാത്രം പുറത്തേക്കിറക്കേണ്ടതുമാണെന്നും കളക്ടര്‍ അറിയിച്ചു.

കെഎസ്ആര്‍ടിസിയില്‍ ഡ്രൈവര്‍മാരെയും യാത്രക്കാരെയും വേര്‍തിരിക്കുന്ന മറ ഉണ്ടായിരിക്കണം. 15 ദിവസത്തിനുള്ളില്‍ ഇത് വാഹനങ്ങളില്‍ ഏര്‍പ്പെടുത്തണം. ഈ നിബന്ധനകള്‍ കെഎസ്ആര്‍ടിസി ബസുകളില്‍ നടപ്പാക്കുന്നതിന് എല്ലാ ഡിപ്പോ മാനേജര്‍മാരെയും ദുരന്ത നിവാരണ നിയമ പ്രകാരം ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.

പ്രൈവറ്റ് ബസ്, ടാക്സി കാറുകള്‍, ഓട്ടോറിക്ഷകള്‍ എന്നിവയില്‍ നിബന്ധന പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ റീജീയണല്‍ ട്രാന്‍സ്പോര്‍ട് ഓഫീസര്‍ കാക്കനാട്/ മൂവാറ്റുപുഴയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിബന്ധനകള്‍ പാലിക്കാത്തവരുടെ ലൈസന്‍സ് റദ്ദാക്കുന്നതിനും സസ്പെന്‍ഡ് ചെയ്യുന്നതിനും പോലീസ്, ആര്‍ടിഒ എന്നിവരെ ചുമതലപ്പെടുത്തിയെന്നും കളക്ടര്‍ അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button