Latest NewsNewsIndia

ചൈനീസ് ഉത്പ്പന്നങ്ങള്‍ : ചൈനയ്ക്ക് ഇരുട്ടടി നല്‍കാനുള്ള തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇന്ത്യയിലേയ്ക്ക് ചൈന ഇറക്കുമതി ചെയ്യുന്ന ഉത്പ്പന്നങ്ങള്‍ക്ക് തീരെ നിലവാരമില്ല, ഇറക്കുമതി തീരുവ കൂട്ടി കേന്ദ്രസര്‍ക്കാര്‍. ചൈനയില്‍ നിന്നുള്ള വിലകുറഞ്ഞതും നിലവാരമില്ലാത്തതുമായ ഉത്പന്നങ്ങളുടെ ഇറക്കുമതി കുറയ്ക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

read also : ചൈന അതിര്‍ത്തിയില്‍ നിന്ന് പിന്‍മാറിയതിനു പിന്നിലും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്ന ബുദ്ധികേന്ദ്രം

ഇതിന്റെ ഭാഗമായി നിരവധി ഉത്പന്നങ്ങളുടെയും അവയുടെ ഘടകഭാഗങ്ങളുടെയും ഇറക്കുമതി തീരുവ ഉയര്‍ത്തിയേക്കും. മറ്റുരാജ്യങ്ങളെയും ബാധിക്കുമെങ്കിലും കൂടുതല്‍ ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്ന ചൈനയെയാകും തീരുവ ഉയര്‍ത്തുന്നത് പ്രതിസന്ധിയിലാക്കുക.

ലിഥിയം അയണ്‍, വാഹന ഭാഗങ്ങള്‍, എയര്‍ കണ്ടീഷണറുകളുടെ കംപ്രസറുകള്‍, സ്റ്റീല്‍-അലുമിനിയം ഉത്പന്നങ്ങള്‍ തുടങ്ങി തീരുവ ഉയര്‍ത്താനുള്ള 1,173 ഇനങ്ങളുടെ പട്ടിക സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. ലിഥിയം അയണ്‍ ഇറക്കുമതിക്ക് 2019ല്‍ 773 മില്യണ്‍ ഡോളറാണ് ചെലവഴിച്ചത്.

ബൈക്കിന്റെ സ്പെയര്‍പാട്സിനായി 436 മില്യണും ഫ്രിഡ്ജിന്റെ കംപ്രസറുകള്‍ക്ക് 197 മില്യണും എസി കംപ്രസറുകള്‍ക്ക് 226 മില്യണും സ്പ്ളിറ്റ് എസിയുടെ ഭാഗങ്ങള്‍ക്ക് 266 മില്യണും സ്റ്റീല്‍ ഉത്പന്നങ്ങള്‍ക്ക് 181 മില്യണും അലുമിനിയം ഫോയിലിനായി 171 മില്യണ്‍ ഡോളറുമാണ് ചൈനയില്‍നിന്നുള്ള ഇറക്കുമതിക്കായി ചെലവഴിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button