Latest NewsUAENewsGulf

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ഷാര്‍ജയിലെ സ്ഥാപനം : കാര്‍ഗോ ബുക്ക് ചെയ്തത് ഫാസില്‍

ദുബായ് : സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ഷാര്‍ജയിലെ സ്ഥാപനം , ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണക്കടത്ത് നടത്തിയ കേസില്‍ പേര് പരാമര്‍ശിക്കപ്പെട്ട ഷാര്‍ജയിലെ അല്‍ സത്താര്‍ സ്‌പൈസിസ് എന്ന സ്ഥാപനത്തിന് കേസുമായി ബന്ധമില്ലെന്ന് സ്ഥാപന അധികൃതര്‍. കേസുമായി ബന്ധപ്പെട്ട ആരെയും അറിയില്ല. ഫാസില്‍ എന്ന പേരില്‍ ആരും കടയില്‍ ജോലി ചെയ്യുന്നില്ല. ഈന്തപ്പഴം, പലവ്യഞ്ജനം അടക്കമുള്ള സാധനങ്ങളാണ് വില്‍ക്കുന്നത്. ഈ കടയുടെ പേരിലുള്ള ഇന്‍വോയിസിലായിരുന്നു വിമാനത്താവളത്തില്‍ സാധനങ്ങള്‍ എത്തിച്ചതെന്നാണ് പി.എസ്.സരിത്തിന്റെ റിമാന്‍ഡ് അപേക്ഷയില്‍ പറയുന്നത്.

Read Also :  സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍ണകള്ളക്കടത്ത് : കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണം പ്രമുഖ ജ്വല്ലറി ഗ്രൂപ്പിനെ കേന്ദ്രീകരിച്ച്

ഡിപ്ലോമാറ്റിക് ബാഗേജ് വഴി തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണമെത്തിച്ചത് ഭക്ഷ്യവസ്തുക്കളെന്ന പേരിലാണെന്ന് കസ്റ്റംസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. തിരുവനന്തപുരത്തേക്ക് ബാഗേജ് അയച്ചത് യുഎഇയില്‍ ഭക്ഷ്യവസ്തുക്കളുടെ കട നടത്തുന്ന ഫാസില്‍ എന്നയാളാണെന്ന് കസ്റ്റംസും വ്യക്തമാക്കിയിരുന്നു. കാര്‍ഗോ ബുക്ക് ചെയ്തത് ഫാസില്‍ എന്നയാളും ക്ലിയറന്‍സിനുള്ള പണം നല്‍കിയത് സരിത്തുമാണ്.

കേസിലെ ഒന്നാം പ്രതിയായ സരിത്തിന്റെ നിര്‍ദേശപ്രകാരമാണ് ഫാസില്‍ കാര്‍ഗോ ബുക്ക് ചെയ്‌തെന്നും ഭക്ഷ്യവസ്തുക്കള്‍ പാക്ക് ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബാഗേജില്‍ സ്വര്‍ണം വെച്ചത് ഫാസില്‍ തന്നെയാണോ എന്ന് ഉറപ്പിച്ചിട്ടില്ല. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും അതിനാല്‍ തന്നെ വിശദമായ അന്വേഷണം ആവശ്യമാണെന്നും കസ്റ്റംസ് പറയുന്നു. സരിത്തിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് കസ്റ്റംസ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 15 കോടി രൂപയോളം വിലമതിക്കുന്ന 30 കിലോ സ്വര്‍ണമാണ് കസ്റ്റംസ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button