Latest NewsNewsIndia

പോലീസുകാരെ കൊലപ്പെടുത്തിയ കേസിലെ പ്രതി വികാസ് ദുബെയ്‌ക്കൊപ്പം ഒളിവില്‍ കഴിഞ്ഞ സഹായിക്ക് കോവിഡ്

ഫരീദാബാദ്: എട്ട് പോലീസുകാരെ ദാരുണമായി കൊലപ്പെടുത്തിയ കേസില്‍ പോലീസ് തിരയുന്ന കൊടുംകുറ്റവാളി വികാസ് ദുബെയ്‌ക്കൊപ്പം ഒളിവില്‍ കഴിഞ്ഞ സഹായിക്ക് കോവിഡ്. ദുബെയ്‌ക്കൊപ്പം ഉണ്ടായിരുന്ന കാര്‍ത്തികേയ് എന്ന പ്രഭാതിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇയാളെ മറ്റ് രണ്ടുപേര്‍ക്കൊപ്പം ഹരിയാണയിലെ ഫരീദാബാദില്‍നിന്ന് ബുധനാഴ്ച പോലീസ് അറസ്റ്റുചെയ്‌തിരുന്നു. തുടര്‍ന്ന് നടത്തിയ കോവിഡ് പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. മറ്റ് രണ്ട് പേരുടെ പരിശോധനാഫലം നെഗറ്റീവാണ്.

Read also: ബിജെപി നേതാവും പിതാവും സഹോദരനും തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചു

ന്യൂ ഇന്ദിരാ നഗര്‍ കോംപ്ലെക്‌സിലെ ഒരു വീട്ടില്‍ ദുബെയും സംഘവും ഉണ്ടെന്ന വിവരമറിഞ്ഞ് ക്രൈംബ്രാഞ്ച് പ്രദേശം വളഞ്ഞുവെങ്കിലും സംഘം പോലീസിനുനേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്നാണ് ദുബെയുടെ സംഘത്തില്‍പ്പെട്ട മൂന്നുപേര്‍ പിടിയിലായത്. അതേസമയം ഫരീദാബാദില്‍നിന്ന് രക്ഷപ്പെട്ട ദുബെ രാജസ്ഥാനില്‍ എത്തിയതായി പോലീസിന് രഹസ്യവിവരം ലഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button