KeralaLatest NewsNews

സ്വര്‍ണ കടത്ത് കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍; പിടിയിലായത് മലപ്പുറം സ്വദേശി

റോഡ് മാര്‍ഗമാണ് ഇവരെ കൊച്ചിയിലെത്തിക്കുക. ഇന്ന് ഉച്ചയോടെ ഇവര്‍ കൊച്ചിയിലെത്തുമെന്നാണ് വിവരം

മലപ്പുറം: സ്വര്‍ണ കടത്ത് കേസില്‍ ഒരാള്‍ കൂടി പിടിയിൽ. മലപ്പുറം സ്വദേശിയാണ് പിടിയിലായത്. കസ്റ്റംസ് സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം സ്വര്‍ണ കടത്ത് കേസുമായി ബന്ധപ്പെട്ട നാലാമത്തെ അറസ്റ്റാണ് ഇത്.

പ്രതികള്‍ എത്തിക്കുന്ന സ്വര്‍ണം വിതരണം ചെയ്തു എന്ന് കരുതപ്പെടുന്ന വ്യക്തിയാണ് ഇയാള്‍. സ്വര്‍ണം എങ്ങോട്ടേക്ക് പോകുന്നു എന്നതില്‍ വ്യക്തമായ സൂചന ഇയാളെ ചോദ്യം ചെയ്തതിലൂടെ കസ്റ്റംസിന് ലഭിച്ചു എന്നാണ് റിപ്പോര്‍ട്ട്. മലപ്പുറം സ്വദേശി റമീസിനെ കൂടുതല്‍ ചോദ്യം ചെയ്യലിനായി കൊച്ചിയിലെത്തിച്ചു. സ്വര്‍ണ്ണക്കടത്ത് കേസില്‍ സാമ്പത്തിക നിക്ഷേപം നടത്തിയ ഇയാളെ സരിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പിടികൂടിയത്.

ഞായറാഴ്ച പുലര്‍ച്ചെ ഇയാളെ വീട്ടിലെത്തി ചോദ്യം ചെയ്യുന്നതിനായി കൊണ്ടുപോവുകയായിരുന്നു. നയതന്ത്ര ബാഗേജ് ഉപയോഗിച്ച്‌ സ്വര്‍ണം കടത്തിയത് അന്വേഷിക്കാന്‍ കഴിഞ്ഞ വെള്ളിയാഴ്ച രൂപം നല്‍കിയ പ്രത്യേക അന്വേഷണ സംഘമാണ് മലപ്പുറം സ്വദേശിയെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

അതേസമയം, സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷും സന്ദീപുമായി എന്‍ഐഎ സംഘം കൊച്ചിയിലേക്ക് തിരിച്ചു. റോഡ് മാര്‍ഗമാണ് ഇവരെ കൊച്ചിയിലെത്തിക്കുക. ഇന്ന് ഉച്ചയോടെ ഇവര്‍ കൊച്ചിയിലെത്തുമെന്നാണ് വിവരം.

ഇരുവരെയും കൊണ്ട് എന്‍ഐഎ സംഘം ബംഗളൂരുവില്‍ നിന്നും പുറപ്പെട്ടു. കൊച്ചിയിലെത്തിയ ശേഷം ഇവരെ വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരിക്കും എന്‍ഐഎ കോടതിയില്‍ ഹാജരാക്കുക. ഇരുവരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button