Latest NewsNewsIndia

ബംഗ്ലാദേശ് കേന്ദ്രമാക്കി ഇന്ത്യയിലേക്ക് വൻ മനുഷ്യക്കടത്ത്; യുവതികളെയും കുട്ടികളെയും കടത്തുന്നത് പ്രാദേശിക ഭരണകൂടത്തിന്റെ ഒത്താശയോടെ; നിർണായക വിവരങ്ങൾ പുറത്ത്

കൊല്‍ക്കത്ത: ബംഗ്ലാദേശ് കേന്ദ്രമാക്കി ഇന്ത്യയിലേക്ക് വൻ മനുഷ്യക്കടത്ത്. യുവതികളെയും കുട്ടികളെയും കടത്തുന്നത് പ്രാദേശിക ഭരണകൂടത്തിന്റെ ഒത്താശയോടെയാണെന്നാണ് റിപ്പോർട്ട്. മനുഷ്യക്കടത്തു ശൃംഖലയെ സൈന്യമാണ് കണ്ടെത്തിയത്. ബംഗ്ലാദേശിയായ സ്ത്രീയേയും കുട്ടിയേയുമാണ് മനുഷ്യക്കടത്തുകാരില്‍ നിന്നും സൈന്യം രക്ഷിച്ചത്. ഇന്ത്യയുടെ അതിര്‍ത്തി രക്ഷാ സേനയുടെ നീക്കമാണ് മനുഷ്യക്കടുത്ത് സംഘത്തെ പിടികൂടാന്‍ സഹായിച്ചത്.

വടക്കന്‍ 24 പര്‍ഗാനാ ജില്ലവഴിയാണ് മനുഷ്യക്കടത്ത് വ്യാപകമായി നടക്കുന്നത്. ജില്ലയിലെ ഗോജാദാംഗാ മേഖലയാണ് ഒരു കേന്ദ്രമെന്ന് സൈന്യം അറിയിച്ചു.കഴിഞ്ഞ മൂന്നുമാസത്തിനിടെ കോവിഡ് പ്രതിരോധത്തിന്റെ മറപറ്റി പലയിടത്തും നുഴഞ്ഞുകയറ്റക്കാര്‍ ഒളിച്ചുകഴിയു കയാണെന്നും അതിര്‍ത്തി രക്ഷാ സേന അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചക്കിടെ 12 പേരെ സൈന്യം രക്ഷപെടുത്തിയിരുന്നു. കൊല്‍ക്കത്തയ്ക്കടുത്തുള്ള ദേശീയപാതയിലെ ടാഗോര്‍ പാര്‍ക്കി നടുത്തു നിന്നാണ് സൈന്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗം ബംഗ്ലാദേശി സ്ത്രീകളെ കണ്ടെത്തിയത്.

ALSO READ: സ്വപ്‌ന സുരേഷിനും സന്ദീപ് നായർക്കും കോവിഡ്? പരിശോധനാ ഫലം പുറത്ത്

മനുഷ്യക്കടത്തിനെതിരെ മമതാ ബാനര്‍ജി സര്‍ക്കാര്‍ അലംഭാവം കാണിക്കുകയാണ്. രാജ്യസുരക്ഷയക്ക് തുരങ്കം വയ്ക്കുന്ന നുഴഞ്ഞുകയറ്റം പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് മമതയുടേയെന്നും ബി.ജെ.പി. സംസ്ഥാന ഘടകം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button