Latest NewsIndiaInternational

‘ ശ്രീരാമന്‍ ജനിച്ചത് യഥാർത്ഥത്തിൽ നേപ്പാളില്‍, ഇന്ത്യയിലുളളത് വ്യാജ അയോദ്ധ്യ’ – പുതിയ പ്രസ്താവനയുമായി നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ഒലി

കാഠ്മണ്ഡു: ഇന്ത്യ- നേപ്പാള്‍ ബന്ധം മോശമാകുന്ന സാഹചര്യത്തിലാണ് ശ്രീരാമന്റെ ജന്മസ്ഥലം നേപ്പാളാണെന്ന വാദവുമായി നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ഒലി രംഗത്തെത്തിയിരിക്കുന്നത്. ശ്രീരാമന്റെ രാജ്യമായ അയോദ്ധ്യ നേപ്പാളിലെ ബിര്‍ഗഞ്ചിന് അടുത്താണെന്നും ഇന്ത്യയില്‍ ഉളളത് വ്യാജ അയോദ്ധ്യയാണെന്നും ഒലി പറഞ്ഞു. ഇന്ത്യ നേപ്പാളിന്റെ സാംസ്കാരിക വസ്‌തുതകള്‍ അതിക്രമിച്ചു കടന്നതായും ഒലി ആരോപിച്ചു.

“ശ്രീരാമന്റെ രാജ്യം ഉത്തര്‍പ്രദേശിലല്ല, ബാല്‍മീകി ആശ്രമത്തിനടുത്തുള്ള നേപ്പാളിലായിരുന്നു”, ഒലി പറഞ്ഞു. ഉത്തര്‍പ്രദേശിലാണെന്ന് ഇന്ത്യ അവകാശപ്പെടുന്ന അയോദ്ധ്യയിലെ നിവാസികള്‍ എങ്ങനെയാണ് സീതയെ വിവാഹം കഴിക്കാന്‍ ജനക്പൂരിലെത്തിയതെന്നും അക്കാലത്ത് ഫോണുകളില്ലായിരുന്നതിനാല്‍ അവര്‍ എങ്ങനെ ആശയവിനിമയം നടത്തിയെന്നും ഒലി ചോദിച്ചു. അതേസമയം പ്രധാനമന്ത്രി ഒലിയെ അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ ഉളളവര്‍ തന്നെ എതിര്‍ത്തു.

അശോക് ഗെലോട്ടിനൊപ്പമുള്ളത് 84 എം.എല്‍.എമാര്‍ മാത്രം, മന്ത്രിസഭാ വീഴുമെന്ന് സൂചന നൽകി സച്ചിന്‍ പൈലറ്റ് വിഭാഗം

നിലവില്‍ ഇന്ത്യയും ചെെനയും തമ്മില്‍ വിളളലുണ്ടെന്നും ഒലിയുടെ പ്രസ്താവനയിലൂടെ അത് വഷളാകുമെന്നുമാണ് അവരുടെ അഭിപ്രായം. നേരത്തെ തന്നെ ഇന്ത്യ വിരുദ്ധ നിലപാടുകൾ എടുത്തതിന്റെ പേരിൽ ഒലിയുടെ പ്രധാനമന്ത്രി സ്ഥാനം വരെ തുലാസിലാണ്. ഇതിനിടെയാണ് പുതിയ വിവാദ പ്രസ്താവന. ഇന്ത്യ വിരുദ്ധ നിലപാട് സ്വീകരിക്കുന്നുവെന്ന് ആരോപിച്ച്‌ പാര്‍ട്ടിയില്‍ ഉണ്ടായ വിള്ളലിനെത്തുടര്‍ന്ന് രാജിവയ്ക്കാനുള്ള സമ്മര്‍ദത്തിലായിരുന്നു നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി. ഒലിയുടെ രാജി ആവശ്യപ്പെട്ട് മുന്‍ പ്രധാനമന്ത്രി ‘പ്രചന്ദ’ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന എന്‍‌സി‌പി നേതാക്കള്‍ രംഗത്ത് വന്നിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button