Latest NewsNewsIndia

രണ്ടും കല്പിച്ച് സച്ചിന്‍ ; തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ഉപമുഖ്യമന്ത്രി, കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനം എന്നിവ ഒഴിവാക്കി

ജയ്പൂര്‍: രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി ,സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ എന്നീ പദവികള്‍ ഒഴിവാക്കി സച്ചിന്‍ പൈലറ്റ്. തന്റെ ട്വിറ്റര്‍ ബയോഗ്രഫിയില്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്നത് ടോങ്കില്‍ നിന്നുള്ള എംഎല്‍എ, മുന്‍ ഐ.ടി, ടെലികോം വകുപ്പ് മന്ത്രി എന്നാണ്. ഇതോടെ രാജസ്ഥാനില്‍ രാഷ്ട്രീയ പോര് മുറുകുകയാണ്.

ബയോഗ്രഫിയില്‍ നിന്നും പദവികള്‍ ഒഴിവാക്കിയതോടെ നിരവധി ആളുകളാണ് കമെന്റുകളുമായി എത്തിയിരിക്കുന്നത്. സച്ചിന്‍ പൈലറ്റ് മുമ്പ് ട്വിറ്ററില്‍ നല്‍കിയിരുന്നത് രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയെന്നും സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷനെന്നുമായിരുന്നു. ഉപമുഖ്യമന്ത്രി സ്ഥാനവും കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനവും ഒഴിഞ്ഞതിന് പിന്നാലെയാണ് സച്ചിന്‍ പൈലറ്റിന്റെ നടപടി. ഇതോടെ രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയുള്ള സമീപനം കടുപ്പിച്ചിരിക്കുകയാണ് അദ്ദേഹം. സച്ചിന്‍ പൈലറ്റ് തന്റെ അനുയായികളോടൊപ്പം ഇപ്പോള്‍ ഡല്‍ഹിയിലാണുളളത്.

അതേസമയം രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ പരസ്യമായി രംഗത്ത് വരികയും രണ്ടു യോഗങ്ങളില്‍ നിന്നും വിട്ടു നിന്നതിനും പിന്നാലെ പൈലറ്റിനെ കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു. ഇപ്പോള്‍ കോണ്‍ഗ്രസ് ഓഫീസില്‍ നിന്ന് അദ്ദേഹത്തിന്റെ നെയിംപ്ലേറ്റ് നീക്കം ചെയ്യുകയും പകരം രാജസ്ഥാനിലെ പുതിയ പാര്‍ട്ടി അദ്ധ്യക്ഷനായി ഗോവിന്ദ് സിംഗ് ദോത്രാസയെ കോണ്‍ഗ്രസ് നിയമിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button