CinemaMollywoodNews

ഇങ്ങനെയാണ് സിനിമയില്‍ എത്തിയത് , ഓഡിഷന്‍ ഇ മെയില്‍ പുറത്തുവിട്ട് സിജു

ചെറിയ കഥാപാത്രങ്ങളില്‍ നിന്നും തുടങ്ങി നായകനായി വളര്‍ന്ന താരമാണ് സിജു വില്‍സണ്‍ . മലയാളത്തിലെ യുവതാരനിരയില്‍ ഏറെ ശ്രദ്ധേയനാണ് സിജു . ഇപ്പോഴിതാ തന്റെ കരിയര്‍ എങ്ങനെയാണ് തുടങ്ങിയതെന്ന് വ്യക്തമാക്കുകയാണ് താരം . വിശദമായാ ഒരു കുറിപ്പോടെയാണ് താരം ഈ കാര്യം അറിയിച്ചത് . താന്‍ സിനിമയില്‍ എത്തിയിട്ട് പത്തു വര്‍ഷമായെന്ന് കുറിപ്പില്‍ പറയുന്നു.

സ്‌ക്രീനില്‍ എത്തിയിട്ട് പത്തു വർഷം . യാത്ര കുറച്ചു ബുദ്ധിമുട്ടുള്ളതായിരുന്നു പക്ഷെ ഓരോ നിമിഷവും ആസ്വദിച്ചു . സിനിമയെ കുറിച്ച്‌ കുറച്ച്‌ പഠിച്ച്‌ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നു സിജു കുറിച്ചു . വെള്ളിത്തിരയില്‍ ആദ്യമായി ഒരു അവസരം നല്‍കിയതിന് വിനീതിന് നന്ദി. എന്നെ പോലെയുള്ള പുതുമുഖത്തിന് മലര്‍വാടി ക്ലബ് സഹായകരവും ആത്മവിശ്വാസവും നല്‍കുന്നത് ആയിരുന്നു.

ചെറുപ്പം മുതലേ സുഹൃത്തായിരുന്ന നിവിന്‍ പോളിക്കൊപ്പം കരിയര്‍ തുടങ്ങാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട് എന്നും മലര്വാടിയില്‍ പരുപാട് പേരെ കണ്ടുമുട്ടി എന്നും പോസ്റ്റില്‍ പറയുന്നു. കൂടാതെ നേരമെന്ന ചിത്രത്തില്‍ ആദ്യമായി ഒരു ക്യാരക്ടര്‍ റോള്‍ , എന്നും ഓര്‍ത്തു വെക്കുന്നു അത് തന്ന അല്‍ഫോണ്‍സ് പുത്രനും നന്ദി. സിനിമയില്‍ ഒരു ദശകം പിന്നിടുമ്ബോള്‍ അവസരം തന്ന എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്നും സിജു വില്‍സണ്‍ അറിയിക്കുന്നു. മലര്‍വാടി ആര്‍ട്സിലെ കുറെ ചിത്രങ്ങളും അത് പോലെ തന്നെ ഓഡിഷന് അയച്ച ഇ മെയില്‍ സന്ദേശവും സിജു ഷെയര്‍ ചെയ്തിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button