Latest NewsNewsOman

ഒമാനിലെ ബലിപെരുന്നാൾ തീയതി പ്രഖ്യാപിച്ചു

മസ്കറ്റ്: ഒമാനിലെ ബലിപെരുന്നാൾ തീയതി പ്രഖ്യാപിച്ചു .  ജൂലൈ 31 വെള്ളിയാഴ്ച ബലിപെരുന്നാളിന്‍റെ ആദ്യ ദിവസമാണെന്ന് ഒമാനിലെ മതകാര്യ മന്ത്രാലയം അറിയിച്ചു. മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ദുല്‍ഹിജ്ജ ഒന്നായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Read also: മാമോദിസ ചടങ്ങില്‍ ഭക്ഷണം വിളമ്പിയ യുവാവിന് കോവിഡ്: ഏഴ് വൈദികര്‍ നിരീക്ഷണത്തിൽ: നൂറോളം പേരെ കണ്ടെത്താൻ ശ്രമം

അതേസമയം കുവൈത്തില്‍ ബലി പെരുന്നാളിനോടനുബന്ധിച്ച് അഞ്ചു ദിവസത്തെ അവധി പ്രഖ്യാപിച്ചു. ജൂലൈ 30 വ്യാഴാഴ്ച മുതല്‍ ഓഗസ്റ്റ് മൂന്ന് തിങ്കളാഴ്ച വരെയാകും അവധിയെന്ന് സിവില്‍ സര്‍വ്വീസ് കമ്മീഷന്‍ വ്യക്തമാക്കി. വെള്ളി, ശനി വാരാന്ത്യ അവധി ദിവസങ്ങള്‍ക്ക് പുറമെ മൂന്നു ദിവസം കൂടിയാണ് ഇത്തവണ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button