Latest NewsNewsInternational

ബെ​യ്റൂ​ട്ടി​ലെ അത്യുഗ്ര സ്ഫോടനം : സഹായങ്ങളുമായി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

ബെ​യ്റൂ​ട്ട്: ലെബനനിലെ ബെ​യ്റൂ​ട്ടിലുണ്ടായ ​ അതിശക്തമായ സ്ഫോ​ട​നത്തിനു പിന്നാലെ സഹായങ്ങളുമായി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. 500 പേ​ർ​ക്ക് അ​ടി​യ​ന്തി​ര ചി​കി​ത്സ ന​ൽ​കു​ന്ന​തി​നും, 500 പേ​ർ​ക്ക് ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്ന​തി​നും ആവശ്യമായ സാ​ധ​ന​ങ്ങ​ൾ ബെ​യ്റൂ​ട്ടിൽ എത്തിച്ചതായി ലോ​കാ​രേോാ​ഗ്യ സം​ഘ​ട​ന വ​ക്താ​വ് ഇ​നാ​സ് ഹ​മാം അറിയിച്ചു. അ​ടി​യ​ന്തി​ര സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട് ലെ​ബ​നീ​സ് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യംം ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യെ സ​മീ​പി​ച്ചു​. ​ആവ​ശ്യ​മാ​യ കൂ​ടു​ത​ൽ സ​ഹാ​യ​ങ്ങ​ൾ പി​ന്നാ​ലെ ചെ​യ്തു നൽകും. ലൈ​ബ​ന​നി​ലെ പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​വു​മാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ നി​ര​ന്ത​രം ബ​ന്ധ​പ്പെ​ടു​ന്നു​ണ്ടെ​ന്നും കാ​ര്യ​ങ്ങ​ൾ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു.

അതേസമയം, സ്ഫോ​ട​നത്തിൽ മരണം 73 ആ​യി, ലെ​ബ​നീ​സ് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​മാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം പു​റ​ത്തു​വി​ട്ട​ത്. 3,000ലേ​റെ​പ്പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടുണ്ടെന്നും, മരിച്ചവരുടെ എണ്ണം ഇ​നി​യും ഉ​യ​ര്‍​ന്ന​ക്കു​മെ​ന്നും റിപ്പോർട്ടുകളുണ്ട്. ബെ​യ്റൂ​ട്ട് തു​റ​മു​ഖ​ത്ത് പ്രാ​ദേ​ശി​ക സ​മ​യം ആ​റോ​ടെ​യാ​യിരുന്നു സംഭവം. സ്ഫോട​ന​മു​ണ്ടാ​യ​തി​ന്‍റെ തൊ​ട്ടു​പി​ന്നാ​ലെ ആ​കാ​ശ​ത്ത് ഭീ​മ​ന്‍ അ​ഗ്നി​ഗോ​ളം രൂ​പ​പ്പെ​ട്ടി​രു​ന്നു. ന​ഗ​ര​ത്തി​ലു​ള്ള നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ളും ഓ​ഫീ​സു​ക​ളും ത​ക​ര്‍​ന്ന​താ​യാ​ണ് വി​വ​രം. 2005ല്‍ ​മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി റാ​ഫി​ക് ഹ​രീ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ വി​ധി വ​രാ​നി​രി​ക്കെ​യാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. ഇതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും പു​റ​ത്തു​വ​ന്നി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button