Latest NewsNewsInternational

ചൊവ്വയ്ക്ക് മുകളില്‍ ദുരൂഹ പ്രതിഭാസം

ചൊവ്വയ്ക്ക് മുകളില്‍ ദുരൂഹ പ്രതിഭാസം . ചൊവ്വയുടെ അന്തരീക്ഷത്തില്‍ വീണ്ടും കൂറ്റന്‍ മേഘം പ്രത്യക്ഷപ്പെട്ടത് കണ്ടെത്താന്‍ ഗവേഷകരുടെ പ്രത്യേക സംഘം . 2018ല്‍ ആദ്യമായി ശ്രദ്ധയില്‍പെട്ട ഈ മേഘം നിശ്ചിത ഇടവേളയിലാണ് വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചൊവ്വയിലെ അര്‍സിയ മോണ്‍സ് അഗ്‌നിപര്‍വ്വതത്തിന് ഇരുപത് കിലോമീറ്റര്‍ മുകളിലായി പ്രത്യക്ഷപ്പെട്ടിരിക്കുന്ന മേഘത്തിന് 1700 കിലോമീറ്ററിലേറെ നീളമുണ്ട്.

read also : ഓഹരി വിപണി : തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും വ്യാപാരത്തിൽ മുന്നേറ്റം

അര്‍സിയ മോണ്‍സ് എലോഗേറ്റഡ് ക്ലൗഡ് (എഎംഇസി) എന്നാണ് ഈ നീളന്‍ മേഘത്തിനിട്ടിരിക്കുന്ന പേര്. ചൊവ്വയുടെ ദക്ഷിണ ധ്രുവത്തില്‍ സൂര്യപ്രകാശം കൂടുതല്‍ ലഭിക്കുന്ന കാലത്താണ് ഈ മേഘം പ്രത്യക്ഷപ്പെടുന്നത്. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം പ്രത്യക്ഷപ്പെട്ട ഈ ചൊവ്വാ മേഘത്തിന്റെ യഥാര്‍ഥ കാരണം തിരയുകയാണ് ശാസ്ത്രലോകം.

യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ മാര്‍സ് എക്സ്പ്രസ് ജൂലൈ 17നും 19നും എടുത്ത ചിത്രങ്ങളിലാണ് ഈ മേഘം തെളിഞ്ഞുവന്നിരിക്കുന്നത്. എല്ലാ ചൊവ്വാ വര്‍ഷത്തിലും ഈ കാലത്ത് ദക്ഷിണ ധ്രുവപ്രദേശത്തായാണ് മേഘം പ്രത്യക്ഷപ്പെടുന്നത്. ഏതാണ്ട് 80 ദിവസമോ അതില്‍ കൂടുതലോ വാട്ടര്‍ ഐസുകൊണ്ട് നിര്‍മിക്കപ്പെട്ട ഈ മേഘം ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

ഓരോ ദിവസവും പ്രത്യക്ഷമാവുകയും അപ്രത്യക്ഷമാവുകയും ചെയ്യുന്നുവെന്നതും ഈ മേഘത്തെ കൂടുതല്‍ ദുരൂഹമാക്കുന്നു. ചൊവ്വാ ദിനത്തില്‍ പുലര്‍ച്ചെ മൂന്ന് മണിക്കൂറോളം ഈ മേഘം വലുതാവുകയും പിന്നീട് മണിക്കൂറുകള്‍ക്കകം അപ്രത്യക്ഷമാവുകയുമാണ് ചെയ്യുന്നത്. ചൊവ്വയിലെ കാലാവസ്ഥയുടേയും കാറ്റിന്റേയും കളികളാണ് മേഘത്തെ പ്രത്യക്ഷമാക്കുന്നതും അപ്രത്യക്ഷമാക്കുന്നതുമെന്നാണ് സൂചന.

എന്തുകൊണ്ടാണ് 2018നു ശേഷം ഇതുവരെ ഈ മേഘം ശ്രദ്ധിക്കപ്പെടാതെ പോയതെന്നതിനും വിശദീകരണമുണ്ട്. ചൊവ്വയെ വലംവെക്കുന്ന മിക്കവാറും മനുഷ്യ നിര്‍മിത പേടകങ്ങള്‍ ഈ സമയം പ്രദേശത്തുകൂടി പോകാതിരുന്നതുകൊണ്ടാണ് മേഘം ശ്രദ്ധയില്‍ പെടാതിരുന്നതെന്നാണ് കരുതപ്പെടുന്നത്. മാത്രമല്ല പല ചൊവ്വാ ഓര്‍ബിറ്ററുകളുടേയും ക്യാമറ വ്യൂ നിശ്ചിത പ്രദേശത്തേക്ക് ചുരുക്കിയിരിക്കുകയും ചെയ്യും. ഇതും ഒരു കാരണമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button