Latest NewsIndiaNews

അക്സായ് ചിന്നിൽ വൻതോതിൽ ചൈനീസ് സൈന്യം തമ്പടിച്ചിരിക്കുന്നു ; ചിനൂക് ഹെലികോപ്റ്ററുകൾ പറത്തി വ്യോമസേന

ന്യൂഡൽഹി : ഇന്ത്യ– ചൈന അതിർത്തി സംഘർഷം നിലനിൽക്കുന്ന ലഡാക്കിലെ ദൗലത് ബേഗ് ഓൾഡിയിൽ ചിനൂക് ഹെലികോപ്റ്ററുകൾ രാത്രിയിൽ പറത്തി വ്യോമസേന. ദാർബൂക്കിൽ നിന്ന് ഷൈയോക്ക് നദി കടന്ന് നിയന്ത്രണരേഖക്ക് തൊട്ടുകിടക്കുന്ന ദൗലത് ബേഗ് ഓൾഡിയിലേക്ക് ഇന്ത്യ റോഡ് നിർമിച്ചതോടെ തങ്ങളുടെ അധീനതയിലുള്ള അക്സായ് ചിൻ ഇന്ത്യ തിരിച്ചുപിടിക്കുമോയെന്ന് ചൈന ഭയപ്പെട്ടിരുന്നു. സാമ്പത്തികപരമായും സൈനികതന്ത്രപരമായും ചൈനയെ സംബന്ധിച്ചിടത്തോളം അക്സായ് ചിൻ പരമപ്രധാനമാണ്.

ഇതോടെ അക്സായ് ചിന്നിൽ വൻതോതിൽ ചൈനീസ് സൈന്യം തമ്പടിച്ചിരിക്കുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ദൗലത് ബേഗ് ഓൾഡിയിൽ ചിനൂക് ഹെലികോപ്റ്ററുകൾ പറത്താൻ വ്യോമസേന തീരുമാനിച്ചത്. ഉയർന്ന പ്രദേശങ്ങളിലേക്കു സൈന്യത്തെയും ഭാരമേറിയ യന്ത്രങ്ങളും എത്തിക്കാൻ സാധിക്കുന്ന ഹെലികോപ്റ്ററാണ് ചിനൂക്. വാഹനങ്ങൾക്കെത്താൻ കഴിയാത്ത ദുർഘട ഇടങ്ങളിലേക്കു സേനയ്ക്കാവശ്യമായ ഭാരമേറിയ യന്ത്രങ്ങൾ, ആയുധങ്ങൾ എന്നിവ എത്തിക്കുകയെന്നതാണു ചിനൂക് ഹെലികോപ്റ്ററുകളുടെ ദൗത്യം.

‍ഡിബിഒയിൽ വിമാനമിറക്കാൻ സാധിക്കാതെ വന്നാൽ ആയുധങ്ങളും മറ്റും എത്തിക്കാൻ ചിനൂക് ഹെലികോപ്റ്ററുകളെ ആശ്രയിക്കേണ്ടി വരും. സമുദ്രനിരപ്പിൽ നിന്ന് 16,000 അടി ഉയരത്തിലുള്ള ദൗലത് ബേഗ് ഓൾഡി യഥാര്‍ഥ നിയന്ത്രണരേഖയിലെ ഇന്ത്യയിലെ അവസാനത്തെ ഔട്ട് പോസ്റ്റാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button