News

രാജ്യത്തിന്റെ ഭാവി ചൈനയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: പാകിസ്ഥാനും ഇസ്രായേലിനും തമ്മില്‍ നയതന്ത്ര ബന്ധമില്ലെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. യു എ ഇയുമായുള്ള ഇസ്രായേല്‍ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ പാകിസ്ഥാനും പുനര്‍വിചിന്തനത്തിന് തയ്യാറാകുമോ എന്ന സ്വകാര്യ മാദ്ധ്യമത്തിന്റെ ചോദ്യത്തിനാണ് പാക് പ്രധാനമന്ത്രി ഇങ്ങനെ മറുപടി നൽകിയത്. ഇസ്രയേലിനെക്കുറിച്ചുള്ള ഞങ്ങളുടെ നയം വ്യക്തമാണ്. പാലസ്തീന്‍ ജനങ്ങള്‍ക്ക് അവകാശങ്ങളും സ്വതന്ത്ര രാഷ്ട്രവും ലഭിക്കുന്നതുവരെ പാകിസ്ഥാന് ഇസ്രായേല്‍ രാഷ്ട്രം അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുഹമ്മദ് അലി ജിന്ന പറഞ്ഞിരുന്നുവെന്നും ഇമ്രാൻ ഖാൻ പറയുകയുണ്ടായി. യുഎഇയുടെ ബന്ധത്തെക്കുറിച്ചുള്ള മാദ്ധ്യമ പ്രതിനിധിയുടെ ചോദ്യത്തിന് ഓരോ രാജ്യത്തിനും അതിന്റേതായ വിദേശനയമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Read also: കശ്മീര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍ …പ്രതിഷേധവും കലാപങ്ങളുമില്ല….പതിനായിരം സുരക്ഷാ സേനാംഗങ്ങള്‍ സംബന്ധിച്ച് പുതിയ ഉത്തരവ് ഇറക്കി കേന്ദ്രം

ചൈനയുമായുള്ള പാകിസ്ഥാന്റെ ബന്ധത്തെയാണ് ഇമ്രാന്‍ ഖാന്‍ ഇപ്പോള്‍ വിലമതിക്കുന്നത്. രാജ്യത്തിന്റെ ഭാവി ചൈനയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും, രാജ്യത്തിന്റെ എല്ലാ വിഷമഘട്ടങ്ങളിലും നിലകൊള്ളുന്നുവെന്നും പറഞ്ഞു. ചൈനീസ് പ്രസിഡന്റ് സിന്‍ ജിന്‍പിംഗ് വരുന്ന ശൈത്യകാലത്ത് പാകിസ്ഥാന്‍ സന്ദര്‍ശിക്കുമെന്നും ഇമ്രാൻ ഖാൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button