Latest NewsOnamnewsNewsFestivals

ഓണത്തിന് പിന്നിലെ ഐതിഹ്യം

മലയാളികളുടെ സംസ്ഥാനോൽസവമാണ് ഓണം. മലയാളം കലണ്ടറിൽ
ചിങ്ങ മാസത്തിലാണ് ഓണം തുടങ്ങുന്നത്. ഓണത്തെക്കുറിച്ച് പല
ഐതീഹ്യങ്ങളാണ് പറയപ്പെടുന്നത്. ഓണാഘോഷത്തിന്റെ സമയത്ത് കേരളം
സന്ദർശിക്കുന്ന മഹാബലി തമ്പുരാന്റെ ഓർമ്മയ്ക്കായാണ് ഈ ആഘോഷം
കൊണ്ടാടുന്നതെന്നു പറയപ്പെടുന്നതെങ്കിലും പൊതുവില്‍ ഓണം ഒരു
വിളവെടുപ്പ്‌ ഉത്സവം ആയിട്ടാണ്‌ കരുതപ്പെടുന്നത്.
തൃക്കാക്കരയാണ്‌ ഓണത്തപ്പന്റെ ആസ്ഥാനം. അവിടെയാണ്‌ ആദ്യമായി
ഓണാഘോഷം നടത്തിയത് എന്നാണ്‌ ഐതിഹ്യം.

കാലവര്‍ഷം കഴിഞ്ഞ് മാനം തെളിഞ്ഞ് കഴിയുമ്പോളായിരുന്നു പണ്ട്
കാലത്ത്‌ കേരളത്തിലേക്ക് വിദേശ കപ്പലുകള്‍ സുഗന്ധ ദ്രവ്യങ്ങളുടെ

വ്യാപാരത്തിനായി വന്ന് കൊണ്ടിരുന്നത് അങ്ങിനെയാണ് സ്വര്‍ണം
കൊണ്ടുവരുന്ന ഈ മാസത്തെ പൊന്നിന്‍ ചിങ്ങ മാസം എന്നും ഓണത്തെ
പൊന്നോണം എന്നും വിളിക്കാന്‍ തുടങ്ങിയതെന്നും ഗ്രന്ഥങ്ങളില്‍ പറയുന്നു.
ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഓണം
ആഘോഷിക്കുന്നു. കേരളത്തിൽ ഓണം തമിഴ്‌നാട്ടിൽ നിന്നും
സംക്രമിച്ചതാണെന്നാണ് വിദഗ്ദ്ധമതം. എല്ലായിടത്തും അത്
ക്ഷേത്രോത്സവമായിട്ടായിരുന്നു തുടങ്ങിയതെങ്കിലും പിന്നീട് അത്
ഗാർഹികോത്സവമായി മാറി.

ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം
തിരുവോണം നാളിൽ കൂടുതൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും
ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button