News

ചര്‍മ്മത്തിലെ ചുളിവുകള്‍ ഇല്ലാതാക്കാന്‍ നാടന്‍ കിഴങ്ങ് കഴിയ്ക്കാം

കിഴങ്ങ് വര്‍ഗ്ഗങ്ങളില്‍ പ്രസിദ്ധമാണ് മധുരക്കിഴങ്ങ്. പണ്ട് കാലങ്ങളില്‍ എല്ലാ വീടുകളിലും കണ്ടുവന്നിരുന്ന ഒന്നാണിത്. കുഞ്ഞികുട്ടികള്‍ മുതല്‍ പ്രായമായവര്‍ക്ക് വരെ ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണിത്. ഇത് ചുമ്മാ കഴിച്ചാലും ആരോഗ്യത്തിന് നല്ലതാണെന്ന് അറിയാത്തവര്‍ ഏറെയാണ്.

ഇളം വയലറ്റ് നിറങ്ങളിലും വെളുത്ത നിറങ്ങളിലും കാണപ്പെടുന്ന മധുരക്കിഴങ്ങില്‍ വൈറ്റമിന്‍ ബി 6 ധാരാളമടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത് ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു. മധുരക്കിഴങ്ങില്‍ അടങ്ങിയിട്ടുള്ള ബീറ്റാകരോട്ടിന്‍ ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴുന്നത് തടയും. പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നതിനും മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിനും ഇവയിലെ അയണ്‍ സഹായിക്കും. അതേസമയം, പ്രമേഹമുള്ളവര്‍ വളരെ നിയന്ത്രിച്ചു കഴിക്കണം.

പണ്ട് കാലങ്ങളില്‍ ധാരാളം ഉണ്ടായിരുന്ന ഇത് ഇന്ന് നഗരപ്രദേശങ്ങളിലും മറ്റും കാണാന്‍ കിട്ടാറില്ല എന്നതാണ് വാസ്തവം. കടയില്‍ വില്‍ക്കാന്‍ വയ്ക്കുന്ന മധുരക്കിഴങ്ങ് വാങ്ങുന്നതിലും ശ്രദ്ധിക്കാന്‍ കാര്യങ്ങള്‍ ഏറെയുണ്ട്. കാണുമ്‌ബോള്‍ ഭംഗിയുള്ളതും ഉറപ്പുള്ളതും നോക്കി വാങ്ങണം. തൊടുമ്‌ബോള്‍ ഉറപ്പില്ലാത്തതു പോലെ അനുഭവപ്പെട്ടാല്‍ അതു പഴകിയതായിരിക്കാം. മധുരക്കിഴങ്ങ് മുറിച്ചു നോക്കിയാല്‍ ഉള്‍വശം മഞ്ഞ കലര്‍ന്ന ഓറഞ്ചു നിറമാണ് എങ്കില്‍ അതിനുള്ളില്‍ ബീറ്റാകരോട്ടിന്‍ കൂടുതലടങ്ങിയിട്ടുണ്ട്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button