KeralaLatest NewsNewsInternational

ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറി രാജ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ലക്ഷ്യമിട്ട് പാകിസ്ഥാനും ചൈനയും : രാജ്യത്തെ ചില സംഘടനകള്‍ നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി: ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറി രാജ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ലക്ഷ്യമിട്ട് പാകിസ്ഥാനും ചൈനയും : രാജ്യത്തെ ചില സംഘടനകള്‍ നിരീക്ഷണത്തില്‍. ചൈനയിലെ ഇത്തരം ഗ്രൂപ്പുകളും ഏതാനും ഇന്ത്യന്‍ സംഘടനകളുമായുള്ള ബന്ധങ്ങള്‍ സംബന്ധിച്ച നിര്‍ണായക വിവരങ്ങളാണ് ഇപ്പോള്‍ കേന്ദ്ര ഇന്റലിന്‍ജസ് ഏജന്‍സികള്‍ക്ക് ലഭിച്ചിരിക്കുന്നത്. ചൈനീസ് തിങ്ക് ടാങ്കുകളുമായി ബന്ധമുള്ള ഇന്ത്യന്‍ സംഘടനകളെ നിരീക്ഷിക്കാനും അവര്‍ക്ക് മേല്‍ കര്‍ശനമായ നിയന്ത്രങ്ങള്‍ കൊണ്ടുവരാനും ഇന്റലിന്‍ജസ് ഏജന്‍സികള്‍ ഇപ്പോള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതനുസരിച്ച് ഇത്തരം സംഘടനകളിലെ അംഗങ്ങളായ വിദ്യാര്‍ത്ഥികള്‍, ഇന്റലക്ച്വലുകള്‍, രാഷ്ട്രീയ നേതാക്കള്‍, നയരൂപീകരണത്തില്‍ സ്വാധീനം ചെലുത്തുന്നവര്‍, കോര്‍പ്പറേറ്റ് കമ്പനികള്‍ എന്നിവയ്ക്ക് മേല്‍ ശക്തമായ നിരീക്ഷണം കൊണ്ടുവരണം എന്നും രാജ്യത്തെ ഇന്റലിന്‍ജസ് ഏജന്‍സികള്‍ കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Read Also : പാകിസ്ഥാന്റെ മുഖ്യശത്രു ഇന്ത്യയല്ല, വിഘടനവാദികളായ മുസ്ലീങ്ങളെ കൊന്നാടുക്കുന്ന ഇസ്രയേല്‍ : : കളം മാറ്റി ചവിട്ടി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

അത് മാത്രമല്ല ചൈനീസ് തിങ്ക് ടാങ്കുകളുമായി ബന്ധമുള്ള വ്യക്തികള്‍ക്കും സംഘടനാംഗങ്ങള്‍ക്കും കര്‍ശനമായ സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം മാത്രമേ വിദേശ യാത്രയ്ക്കായി വിസകള്‍ അനുവദിക്കാവൂ എന്നും ഏജന്‍സികള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തോട് പറയുന്നുണ്ട്. ചൈനീസ് ആപ്പുകള്‍ നിരോധിക്കാനുള്ള നിര്‍ണായക തീരുമാനത്തിന് ശേഷം കഴിഞ്ഞ മാസമാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ ഇത് സംബന്ധിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button