Latest NewsNewsIndia

അംബാല വ്യോമതാവളത്തില്‍ സൂക്ഷിച്ചിരിക്കുന്ന റഫാല്‍ വിമാനങ്ങള്‍ തകര്‍ക്കുമെന്ന ഭീഷണിക്കത്ത് : അംബാലയില്‍ അതീവ സുരക്ഷ

 

ന്യൂഡല്‍ഹി : ഫ്രാന്‍സില്‍ നിന്ന് ഇന്ത്യയിലെത്തിച്ച റഫാല്‍ യുദ്ധ വിമാനങ്ങള്‍ തകര്‍ക്കുെന്ന് ഭീഷണി.ഹരിയാനയിലെ അംബാല വ്യോമതാവളത്തില്‍ സൂക്ഷിച്ചിരിക്കുന്ന റഫാല്‍ വിമാനങ്ങള്‍ തകര്‍ക്കുമെന്നാണ് ഭീഷണിക്കത്തിലുള്ളത്. തുടര്‍ന്ന് സുരക്ഷ ശക്തമാക്കി. ഫ്രാന്‍സില്‍ നിന്ന് ജൂലൈ അവസാനമെത്തിയ 5 വിമാനങ്ങളാണ് ഇവിടെയുള്ളത്.

Read Also : ‘ജലീൽ ഇനി നാറാൻ ബാക്കിയില്ല, അടിമുടി നാറിയവനെ ചുമന്നാൽ ചുമക്കുന്ന മുഖ്യമന്ത്രിയും പാർട്ടിയും ഒപ്പം നാറും’; ബി.ജെ.പി നേതാവ് ഡോ. കെ.എസ് രാധാകൃഷ്ണൻ

വെള്ളിയാഴ്ച ലഭിച്ച ഭീഷണിക്കത്തിനെപ്പറ്റി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍, ഭീഷണി ഗൗരവമുള്ളതാണെന്നു കരുതുന്നില്ലെന്നും മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് സുരക്ഷ ശക്തമാക്കിയതെന്നും അധികൃതര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button