OnamcultureFestivals

ഓണവുമായി ബന്ധപ്പെട്ട് കേരളത്തിലുടനീളം അനവധി ചൊല്ലുകൾ : അവ ഏതൊക്കെയെന്നറിയാം

വീണ്ടുമൊരു ഓണക്കാലം വരവായി, ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങി തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു. ഓണവുമായി ബന്ധപ്പെട്ട് കേരളത്തിലുടനീളം അനവധി ചൊല്ലുകളാണ് നില നിൽക്കുന്നത്. ഓണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ഈ ചൊല്ലുകൾ , മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. അതിൽ ചില സുപ്രധാന ഓണച്ചൊല്ലുകൾ ചുവടെ ചേർക്കുന്നു

കാണം വിറ്റും ഓണം ഉണ്ണണം

ഉള്ളതുകൊണ്ട് ഓണം പോലെ

ഓണത്തേക്കാൾ വലിയ വാവില്ല.

ഓണമുണ്ട വയറേ ചൂള പാടുകയുള്ളൂ.

ഓണത്തിനല്ലയൊ ഓണപ്പുടവ.

ഓണത്തിനടയ്ക്കാണോ പുട്ടു കച്ചോടം?

ഓണത്തപ്പാ കുടവയറാ എന്നു തീരും തിരുവോണം.

ഓണം വരാനൊരു മൂലം വേണം.

ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളിൽ തന്നെ കഞ്ഞി.

ഓണം മുഴക്കോലുപോലെ.

ഓണം പോലെയാണോ തിരുവാതിര?

ഓണം കേറാമൂല

ഓണം കഴിഞ്ഞാൽ ഓലപ്പുര ഓട്ടപ്പുര.

അത്തം പത്തിന് പൊന്നോണം (അത്തം പിറന്ന് പത്താം ദിനമാണ് തിരുവോണമെന്ന് ധ്വനിപ്പിക്കുന്നു)

അത്തം പത്തോണം (ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ പത്തു നാൾ ഓണം, അല്ലെങ്കിൽ അത്തംതൊട്ട് പത്താം നാൾ തിരുവോണം എന്നും സൂചിപ്പിക്കുന്നു)

അത്തം വെളുത്താൽ ഓണം കറുക്കും

അത്തപ്പത്തോണം വന്നടുത്തെടോ നായരേ,ചോതി പുഴുങ്ങാനും നെല്ലു തായോ.

അവിട്ടക്കട്ട ചവിട്ടി പൊട്ടിക്കണം.

ഉണ്ടെങ്കിലോണം പോലെ അല്ലെങ്കിലേകാദശി.

ഉത്രാടമുച്ച കഴിഞ്ഞാൽ അച്ചിമാർക്കൊക്കെയും വെപ്രാളം.(ഉത്രാടം ഉച്ചകഴുയുന്നതോടെ പിറ്റേന്നത്തെ തിരുവോണത്തിനുള്ള ബഹളം തുടങ്ങും. ഇതിൽ വീട്ടിലെ സ്ത്രീജനങ്ങളാണ് കഷ്ടപ്പെടുന്നതെന്ന് സൂചിപ്പിക്കുന്നു)

ഉറുമ്പു ഓണം കരുതും പോലെ.

ഒന്നാമോണം നല്ലോണം, രണ്ടാമോണം കണ്ടോണം, മൂന്നാമോണം മുക്കീം മൂളിം, നാലാമോണം നക്കീം തുടച്ചും, അഞ്ചാമോണം പിഞ്ചോണം, ആറാമോണം അരിവാളും വള്ളിയും

തിരുവോണം തിരുതകൃതി.

തിരുവോണത്തിനില്ലാത്തത് തിരുവാതിരയ്ക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button