KeralaLatest NewsNews

തിരുവോണദിവസം ബാറിനും അവധി; സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം മദ്യവിൽപ്പനയില്ല

തിരുവനന്തപുരം : തിരുവോണ ദിവസം അടക്കം അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് മദ്യവിൽപ്പന ഉണ്ടാകില്ല. തിരുവോണദിവസം ബാറുകളിലൂടെയും മദ്യവിൽപ്പന ഉണ്ടാകില്ല. ബാറുകളും ബിവറേജ് ഔട്ട്‍ലെറ്റുകളും ബിയർ വൈൻ പാർലറുകളും അടക്കം എല്ലാം അടഞ്ഞുകിടക്കും. സാധാരണ ആഘോഷനാളുകളിൽ മദ്യവിൽപ്പന ശാലകൾക്ക് നൽകാറുള്ള ഇളവാണ് ഇക്കുറി പിൻവലിച്ചിരിക്കുന്നത്.

ബെവ്കോ, കൺസ്യൂമർഫെഡ് ഔട്ട്‍ലെറ്റുകൾക്ക് 31ന് നേരത്തെ തന്നെ അവധി നൽകിയിരുന്നു. ഈ സാഹചര്യത്തിൽ ബാറുകൾക്ക് അനുമതി നൽകിയാൽ, വലിയ തിരക്ക് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ പരമാവധി തിരക്ക് ഒഴിവാക്കുന്നതിന്‍റെ ഭാഗയായാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.അതേസമയം, മദ്യം വാങ്ങാൻ ഉപഭോക്താവിന് ഇനി ബെവ്‌ ക്യു ആപ്പ് വഴി ഔട്ട്‌ലെറ്റുകൾ തെരഞ്ഞെടുക്കാനുള്ള സംവിധാനം നിലവില്‍ വന്നു. പിൻ കോഡ് മാറ്റുന്നതിനും സാധിക്കും.

ഓണം കണക്കിലെടുത്ത് എക്സൈസ് വകുപ്പ് സംസ്ഥാനത്തെ മദ്യവിൽപനയിൽ കൂടുതൽ ഇളവുകൾ അനുവദിച്ചിട്ടുണ്ട്. ഒരു ദിവസം വിതരണം ചെയ്യേണ്ട ടോക്കണുകളുടെ എണ്ണം വർധിപ്പിച്ചു. ഒരു ദിവസം 400 ടോക്കണുകൾ വിതരണം ചെയ്തിടത്ത് ഇപ്പോൾ 600 ടോക്കൺ വരെ അനുവദിക്കും. മദ്യവിൽപന രാവിലെ ഒമ്പത് മുതൽ രാത്രി ഏഴ് വരെ വരെയായിരിക്കും. തിരക്ക് നിയന്ത്രിക്കാനാണ് നിയന്ത്രണങ്ങൾ പിൻവലിച്ചത്. ഒരു തവണ ടോക്കൺ എടുത്തു മദ്യം വാങ്ങിയവ‍ർക്ക് വീണ്ടും മദ്യം വാങ്ങാൻ മൂന്ന് ദിവസത്തെ ഇടവേള നി‍ർബന്ധമാക്കിയതും താത്കാലികമായി പിൻവലിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button