KeralaLatest NewsIndia

സ്വപ്നയുടെ മൊഴി ചോർന്ന സംഭവം, അന്വേഷണം ധനമന്ത്രി തോമസ് ഐസക്കിന്റെ സ്റ്റാഫിലേക്ക്, കാര്യത്തിന്റെ ഗൗരവം അറിയില്ലായിരുന്നെന്നു വിശദീകരണം

സോഷ്യല്‍ മീഡിയ വഴി ലഭിച്ച മൊഴിപ്പകര്‍പ്പ്​ മാധ്യമങ്ങളുമായി പങ്കുവെച്ചതായും ഇതിന്റെ ഗൗരവം തനിക്കറിയില്ലായിരുന്നുവെന്നും ഇദ്ദേഹം അറിയിച്ചതായാണ്​ സൂചന.

തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​ക്ക​ട​ത്തു​കേ​സി​ലെ പ്ര​തി സ്വ​പ്ന സുരേഷ് , ജനം ടി.വി കോഡിനേറ്റിങ്​ എഡിറ്റര്‍ അ​നി​ല്‍ നമ്പ്യാരെ​ക്കു​റി​ച്ച്‌ പ​റ​ഞ്ഞ മൊ​ഴി ചോ​ര്‍​ന്ന സം​ഭ​വ​ത്തി​ല്‍ ക​സ്​​റ്റം​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ധനമന്ത്രി തോമസ്​ ഐസക്കിന്റെ പഴ്​സനല്‍ സ്​റ്റാഫില്‍ ഒരാളുടെ മൊഴി രേഖപ്പെടുത്തി. സോഷ്യല്‍ മീഡിയ വഴി ലഭിച്ച മൊഴിപ്പകര്‍പ്പ്​ മാധ്യമങ്ങളുമായി പങ്കുവെച്ചതായും ഇതിന്റെ ഗൗരവം തനിക്കറിയില്ലായിരുന്നുവെന്നും ഇദ്ദേഹം അറിയിച്ചതായാണ്​ സൂചന.

അതേസമയം ക​സ്​​റ്റം​സി​നു​ള്ളി​ലെ ചി​ല ഉ​ദ്യോ​ഗ​സ്ഥരാണ്​ മൊഴിപുറത്തുവിട്ടതെന്നാണ്​ നി​ഗ​മ​നം. അ​തി​നാ​ല്‍ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ള്‍​പ്പെ​ടെ കേ​ന്ദ്രീ​ക​രി​ച്ച്‌ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. 33 പേജുള്ള മൊഴിയില്‍ അനില്‍ നമ്പ്യാരെ കുറിച്ചുള്ള മൂന്ന്​ പേജ്​ ​മാത്രമാണ്​ പുറത്ത്​ വന്നിരുന്നത്​. അനിലിനെ കസ്​റ്റംസ്​ ചോദ്യംചെയ്യാന്‍ വിളിപ്പിച്ച ഉടന്‍ ആയിരുന്നു ​ഇത് പുറത്തു വന്നത്​.

ഇതോടെ സോഷ്യൽ മീഡിയയിൽ ബിജെപി ഇതര അനുകൂലികൾ ഇത് ആഘോഷിക്കുകയും ചെയ്തു. സ്വ​ര്‍​ണം വ​ന്ന​ത് ന​യ​ത​ന്ത്ര ബാ​ഗേ​ജി​ല്‍ അ​ല്ലെ​ന്നും വ്യ​ക്തി​ക്ക് വ​ന്ന പാ​ര്‍​സ​ലാ​ണെ​ന്നും യു.​എ.​ഇ കോ​ണ്‍​സ​ല്‍ ജ​ന​റ​ലി​നെ​ക്കൊ​ണ്ട് ക​ത്ത് കൊ​ടു​പ്പി​ക്കാ​ന്‍ അ​നി​ല്‍ ന​മ്ബ്യാ​ര്‍ നി​ര്‍​ദേ​ശി​ച്ചെ​ന്നാ​ണ് സ്വ​പ്ന ന​ല്‍​കി​യ മൊ​ഴി​യി​ലു​ള്ള​ത്. ബി.​ജെ.​പി​ക്ക് യു.​എ.​ഇ കോ​ണ്‍​സു​ലേ​റ്റിന്റെ സ​ഹാ​യം നമ്പ്യാർ ആ​വ​ശ്യ​പ്പെ​ട്ട​താ​യും സ്വ​പ്ന​യു​ടെ മൊ​ഴി​യി​ലു​ണ്ട്.

ക​സ്​​റ്റം​സ് സീ​ല്‍ ചെ​യ്ത ക​വ​റി​ല്‍ കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച മൊ​ഴി​യി​ല്‍​നി​ന്ന്​ ഇ​ക്കാ​ര്യ​ങ്ങ​ള്‍ മാ​ത്രം എ​ങ്ങ​നെ പു​റ​ത്തു​വ​ന്നെ​ന്ന​താ​ണ് സം​ശ​യം ജ​നി​പ്പി​ക്കു​ന്ന​ത്. സ്വര്‍ണക്കടത്ത് അന്വേഷണസംഘത്തിലെ അസിസ്റ്റന്റ് കമ്മിഷണറെ പ്രിവന്റീവിന്റെ ചുമതലയില്‍നിന്ന് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. മൊഴി പുറത്തായതിനെത്തുടര്‍ന്നാണ് ഇതെന്നാണ് സൂചന. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ആസ്ഥാനം, അന്വേഷണസംഘം എന്നിവടങ്ങളില്‍നിന്നാണ് മൊഴി ചോര്‍ന്നതെന്ന് വ്യക്തമായതിനു പിന്നാലെയായിരുന്നു ധനമന്ത്രിയുടെ പഴ്സണല്‍ സ്റ്റാഫില്‍നിന്ന് വിവരങ്ങള്‍ തേടിയത്.

മൊഴിപ്പകര്‍പ്പ് ലഭിച്ചതും അത് പങ്കുെവച്ചതും പഴ്‌സണല്‍ സ്റ്റാഫ് അംഗം നിഷേധിച്ചില്ല.കസ്റ്റംസ് പ്രാഥമിക അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര-വിദേശകാര്യ മന്ത്രാലയങ്ങള്‍ക്ക് നല്‍കും. ആവശ്യമെങ്കില്‍ സിബിഐ. അന്വേഷണത്തിനും ശുപാര്‍ശചെയ്‌തേക്കും. വളരെ ഗൗരവത്തോടെയാണ് മൊഴി ചോര്‍ന്നതിനെ കസ്റ്റംസ് നോക്കി കാണുന്നത്. മൊഴിപ്പകര്‍പ്പ് ആര്‍ക്കൊക്കെ കൈമാറിയെന്നതിന്റെ ‘ഡിജിറ്റല്‍ റൂട്ട്മാപ്പ്’ കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്.

ഇതിന്റെ അടിസ്ഥാനത്തില്‍ മറ്റു മന്ത്രിമാരുടെ പഴ്സണല്‍ സ്റ്റാഫ് അംഗങ്ങളില്‍നിന്നും വിവരങ്ങള്‍ ആരായാനിടയുണ്ട്. ഫോണ്‍ നമ്ബറുകള്‍ കേന്ദ്രീകരിച്ച്‌ കസ്റ്റംസും കേന്ദ്ര ഏജന്‍സികളും അന്വേഷിക്കുന്നുണ്ട്. ദേശീയ അന്വേഷണ ഏജന്‍സിയും മൊഴി ചോര്‍ച്ചയെ ഗൗരവത്തോടെയാണ് എടുത്തിട്ടുള്ളത്. നേരത്തെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ആരും സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട് വിളിച്ചിട്ടില്ലെന്ന അന്വേഷണ ഉദ്യോഗസ്ഥനായ അനീഷ് രാജിന്റെ വെളിപ്പെടുത്തല്‍ വിവാദമായിരുന്നു.

ഇദ്ദേഹത്തെ പിന്നീട് നാഗ്പൂരിലേക്ക് സ്ഥലം മാറ്റി. ഇതിന്റെ പ്രതികാരത്തില്‍ ഇടതു പക്ഷക്കാരായ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് അനില്‍ നമ്പ്യാരുടെ മൊഴി പുറത്തു വിട്ടതെന്നാണ് ആരോപണം. ഈ സാഹചര്യത്തിലാണ് അന്വേഷണം. അന്വേഷണത്തെ തടസ്സപ്പെടുത്തല്‍, രഹസ്യങ്ങള്‍ ചോര്‍ത്തല്‍ എന്നിവയുള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്താവുന്ന കുറ്റമാണിതെന്ന് കസ്റ്റംസ് വൃത്തങ്ങള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button