CricketLatest NewsNewsSports

ഇംഗ്ലണ്ട്- പാകിസ്ഥാന്‍ ടി20 പരമ്പര : പോരാട്ടം അവസാനിച്ചത് സമനിലയിൽ .

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ട്- പാകിസ്ഥാൻ ടി20 പരമ്പര പോരാട്ടം അവസാനിച്ചത് സമനിലയിൽ. മൂന്നാമത്തേയും അവസാനത്തേയും മത്സരം അഞ്ച് റണ്‍സിന് പാകിസ്ഥാന്‍ ജയിച്ചതോടെ പരമ്പര സമനിലയില്‍ അവസാനിക്കുകയായിരുന്നു. ആദ്യ മത്സരം മഴ കാരണം തടസപ്പെട്ടിരുന്നു. രണ്ടാം മത്സരരം ഇംഗ്ലണ്ട് അഞ്ച് വിക്കറ്റിന് വിജയിച്ചു. എന്നാൽ മൂന്നാമത്തെ മത്സരത്തിൽ പാകിസ്ഥാന്‍ ശക്തമായ തിരിച്ചടി നൽകിയതോടെ മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനറങ്ങിയ പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ നേടിയ 190 റണ്‍സ് മറികടക്കാൻ ഇംഗ്ലണ്ടിന് സാധിച്ചില്ല. എട്ട് വിക്കറ്റ് നഷ്ടത്തിൽ 185 റൺസ് നേടാൻ സാധിച്ചൊള്ളു. രണ്ട് വിക്കറ്റ് വീതം നേടിയ ഷഹീന്‍ അഫ്രീദി, വഹാബ് റിയാസ് എന്നിവരാണ് പാകിസ്ഥാനെ വിജയത്തിലെത്തിച്ചത്. പാക് താരം മുഹമ്മദ് ഹഫീസ് മാന്‍ ഓഫ് ദ മാച്ച് സീരിസ് പുരസ്‌കാരം സ്വന്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button