KeralaLatest NewsIndia

ബെംഗ്ലുരൂ മയക്ക് മരുന്ന് കേസ്; അന്വേഷണം സിനിമ മേഖലയിലേക്കും ; താരങ്ങള്‍ക്ക് ലഹരി മരുന്ന് എത്തിച്ചിരുന്നതായി കണ്ടെത്തല്‍

ലഹരിക്കടത്തു കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദിന് കേരളത്തിലെ ഇടതു നേതാക്കളുമായും സിനിമാ മേഖലയുമായും അടുത്ത ബന്ധമെന്ന് സൂചന.

ബെംഗ്ലുരൂ:ലഹരി മാഫിയ സംഘം ബംഗളുരുവില്‍ അറസ്റ്റിലായ സംഭവത്തില്‍ അന്വേഷണം സിനിമാ മേഖലയിലേക്കും വ്യാപിപ്പിക്കുന്നു. കന്നഡ ചലച്ചിത്ര മേഖലയും മയക്കുമരുന്ന് വിതരണക്കാരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അന്വേഷണമാന് പുരോഗമിക്കുന്നത് . കേസില്‍ കന്നഡ സീരിയല്‍ നടിയായ അങ്കിത ഡി, രണ്ട് സഹായികളായ എം. അനൂപ്, ആര്‍. രവീന്ദ്രന്‍ എന്നിവരെ കഴിഞ്ഞ ദിവസം എന്‍സിബി അറസ്റ്റ് ചെയ്‌തിരുന്നു.

കല്യാണ്‍ നഗറിലെ റോയല്‍ സ്യൂട്ട്സ്‌ ഹോട്ടല്‍ അപ്പാര്‍ട്ട്മെന്‍റില്‍ നിന്ന് 2.2 ലക്ഷം വിലമതിക്കുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തു.മയക്കു മരുന്ന് കച്ചവടത്തില്‍ കന്നട സിനിമ മേഖലയിലുള്ള താരങ്ങള്‍ക്ക് പങ്കുണ്ടെന്ന് സിനിമാ പ്രവര്‍ത്തകനും മാധ്യമ പ്രവര്‍ത്തകനുമായ ഇന്ദ്രജിത് ലങ്കേഷ്‌ ആരോപിച്ചിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ കേസില്‍ ഉള്‍പ്പെട്ടവരുടെ കൂടുതല്‍ പേരുകള്‍ അങ്കിത വെളിപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഗീതജ്ഞരുമായും അങ്കിതക്ക് ബന്ധമുണ്ടെന്നും ഫാംഹൗസുകളിലും താരങ്ങളുടെ വസതികളിലും നടക്കുന്ന റേവ് പാര്‍ട്ടികളിലും സ്‌പെഷ്യല്‍ പാര്‍ട്ടികളിലും അങ്കിത മയക്കുമരുന്ന് എത്തിച്ച്‌ നല്‍കിയെന്ന് ആരോപണമുണ്ട്.

അതേസമയം ലഹരിക്കടത്തു കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദിന് കേരളത്തിലെ ഇടതു നേതാക്കളുമായും സിനിമാ മേഖലയുമായും അടുത്ത ബന്ധമെന്ന് സൂചന. അനൂപിന്റെ അറസ്റ്റു തന്നെ വിരല്‍ ചൂണ്ടുന്നത് ചില രാഷ്ട്രീയ കളികളിലേക്കാണ്. കൊടുവള്ളി കേന്ദ്രീകരിച്ച്‌ സ്വര്‍ണ്ണക്കടത്ത്, ഹവാല ഇടപാടു നടത്തുന്ന സംഘം ഒറ്റിയതാണ് അറസ്റ്റിനു കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

ലഹരിക്കടത്തു ഇടപാടുകളില്‍ കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവിന്റെ മകനായ സിനിമ നടനും പങ്കുണ്ടായിരുന്നു. ബിസിനസുകളില്‍ നിന്നു ഇയാള്‍ പെട്ടന്ന് അകലാന്‍ കാരണം അനുപാണെന്ന സംഘത്തിന്റെ വിലയിരുത്തലാണ് അനുപിനെ എതിരാളികള്‍ ഒറ്റാന്‍ കാരണം.

ഭർത്താവ് ഗൾഫിലായ യുവതിയെ ഭീഷണിപ്പെടുത്തി ഒരുവർഷമായി പീഡനം, എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ എസ് ഐക്കെതിരെ പരാതി

രാഷ്ട്രീയ, സാമ്ബത്തിക പങ്കാളിയായിരുന്ന ഇടതു നേതാവിന്റെ മകനുമായയുള്ള ബന്ധം നഷ്ടമാകുന്നതിന് കാരണക്കാരനായ മുഹമ്മദ് അനൂപിനെ കുടുക്കാന്‍ കാത്തിരിക്കുകയായിരുന്നു കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സംഘം. തുടര്‍ന്ന് സംഘം ബംഗളൂരിലെ മയക്കുമരുന്നു സംഘവുമായുള്ള അനൂപിന്റെ ബന്ധത്തെ കുറിച്ചു നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button